കുടിയേറ്റ ഘടനയിലും മറ്റും സമീപകാലത്ത് ഉണ്ടായ മാറ്റമാണ് ജനസംഖ്യ വർധിക്കുന്നതിലേക്കു നയിക്കുന്നത്.
ബെർലിൻ: വരും വർഷങ്ങളിൽ ജർമ്മനിയിൽ ജനസംഖ്യ വർധിക്കുന്ന പ്രവണത പ്രകടമാകുമെന്ന് വിദഗ്തർ. 2035 ആകുന്നതോടെ ജര്‍മന്‍ ജനസംഖ്യയില്‍ ഒരു മില്യന്റെ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ജനസംഖ്യ 83 മില്യനിലെത്തും. കൊളോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക് റിസെര്‍ച്ചിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
ഫെഡറല്‍ സ്ററാറ്റിസ്ററിക്സ് ഓഫിസ് 2015ല്‍ തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം, വരുന്ന നാല്‍പ്പതു വര്‍ഷത്തിനുള്ളില്‍ ജര്‍മന്‍ ജനസംഖ്യ പത്തു മില്യനോളം കുറയുമെന്നായിരുന്നു വിലയിരുത്തൽ. കുടിയേറ്റ ഘടനയിലും മറ്റും സമീപകാലത്ത് ഉണ്ടായ മാറ്റമാണ് ജനസംഖ്യ വർധിക്കുന്നതിലേക്കു നയിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.