വിദ്യാർത്ഥികൾ സ്കൂളിൽ വെച്ച് മയക്കുമരുന്ന് ഉപയോഗിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു
ബർലിൻ: ജർമ്മനിയിലെ സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം കൂടിവരുന്നതായി റിപ്പോർട്ട്. സ്കൂളിൽ വെച്ച് മയക്കുമരുന്ന് ഉപയോഗിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ചിലയിനം മയക്കുമരുന്നുകളെ സമൂഹം അപകടസാധ്യത കുറച്ചു കാണാന്‍ തുടങ്ങിയതാണ് ഇതിന് കാരണമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
കൂളിലെ ബാത്ത്റൂമുകളിലുംനും കളിക്കളങ്ങളിലും വെച്ച് വിദ്യാർത്ഥികൾ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതിന് അടുത്തിടെ കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ട്. 2011 മുതല്‍ 2015 വരെയുള്ള കണക്കനുസരിച്ച് ബേഡന്‍ വുര്‍ട്ടംബര്‍ഗ് സ്റ്റേറ്റില്‍ മാത്രം സ്കൂളുകളില്‍ മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ മൂന്നു മടങ്ങായി വര്‍ധിച്ചു. സാക്സണി അന്‍ഹാള്‍ട്ടിലും നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയയിലും ഈ നിരക്ക് വർധിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.