Currency

ജര്‍മനിയില്‍ 30 ലക്ഷം വിദഗ്ധ തൊഴിലാളികളുടെ കുറവുണ്ടാകുമെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻSaturday, September 2, 2017 10:35 pm

ബെർലിൻ: 2030 ആകുന്നതോടെ ജര്‍മനിയില്‍ മുപ്പതു ലക്ഷം വിദഗ്ധ തൊഴിലാളികളുടെ ഒഴിവുണ്ടാകുമെന്ന് റിപ്പോർട്ട്. പ്രോഗ്നോസ് എജി എന്ന ഗവേഷണ സ്ഥാപനത്തിന്റെ പഠനഫലപ്രകാരം സാങ്കേതിക രംഗത്തും വൈദ്യശാസ്ത്ര രംഗത്തുമാണ് വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം ഏറ്റവും രൂക്ഷമാകാന്‍ സാധ്യതയുള്ളത്.

ജര്‍മന്‍ ജനതയ്ക്കു പ്രായമേറി വരുന്നതും ജനന നിരക്ക് കുറഞ്ഞതുമാണ് ഇതിനു കാരണമായി വിലയിരുത്തപ്പെടുന്നത്. 2040 ആകുമ്പോൾ വിദഗ്ധ തൊഴിലാളികളുടെ കുറവ് 33 ലക്ഷമായി ഉയരുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. യുവാക്കള്‍ക്ക് തൊഴിലധിഷ്ടിത പരിശീലനം വ്യാപകമാക്കുക എന്നതാണ് ഇതിനു പരിഹാരമായി റിപ്പോർട്ട് നിർദേശിക്കുന്നത്.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x