Currency

ആരാകും ജർമ്മനിയുടെ അടുത്ത ചാൻസലർ?

സ്വന്തം ലേഖകൻFriday, January 27, 2017 9:45 pm

ജർമ്മനിയിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാൻ ഇനിയും സമയമുണ്ട്, പ്രചാരണ പ്രവർത്തനങ്ങൾ പാർട്ടികൾ ആരംഭിച്ചിട്ടേ ഉള്ളൂ. അതിനിടയിൽ ഒരു അഭിപ്രായ സർവ്വേ ഫലം പുറത്ത് വന്നിരിക്കുകയാണ്.

ബർലിൻ: ജർമ്മനിയിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാൻ ഇനിയും സമയമുണ്ട്, പ്രചാരണ പ്രവർത്തനങ്ങൾ പാർട്ടികൾ ആരംഭിച്ചിട്ടേ ഉള്ളൂ. അതിനിടയിൽ ഒരു അഭിപ്രായ സർവ്വേ ഫലം പുറത്ത് വന്നിരിക്കുകയാണ്. നിലവിലെ ചാൻസലർ ആംഗെല മെർക്കലിന് തന്നെയാണ് സർവ്വേഫലം മുൻതൂക്കം നൽകുന്നത്.

പാര്‍ലമെന്റ് അംഗങ്ങളെ ജനങ്ങള്‍ തെരഞ്ഞെടുക്കുകയും അവര്‍ ചാന്‍സലറെ തെരഞ്ഞെടുക്കുന്നതുമായ രീതിയാണ് ജർമ്മനിയിലേത്. സിഡിയുവിന്റെ ചാന്‍സലര്‍ സ്ഥാനാര്‍ഥി മെര്‍ക്കലും, എസ്പിഡിയുടേത് മാര്‍ട്ടിന്‍ ഷൂള്‍സുമാണെന്നു പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍, ഇവരിൽ ആർക്കാണ് മുൻ തൂക്കം എന്നതാണ് സർവ്വേയിൽ നോക്കിയത്.

അഭിപ്രായ വോട്ടെടുപ്പില്‍ നാല്‍പ്പത് ശതമാനത്തോളം പേരുടെ പിന്തുണ മെര്‍ക്കലിന് ലഭിച്ചു. ഷൂള്‍സിന് 30 ശതമാനത്തില്‍ താഴെ ആളുകളുടെ പിന്തുണ കിട്ടിയപ്പോള്‍, ശേഷിക്കുന്നവര്‍ ഇവര്‍ രണ്ടു പേരും വേണ്ടെന്ന നിലപാടാണ് കൈക്കൊണ്ടത്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x