Currency

ലോകത്ത് നികുതിഭാരം കൂടുതലുള്ള വികസിത രാജ്യങ്ങളിൽ ജർമ്മനി രണ്ടാമത്

സ്വന്തം ലേഖകൻTuesday, April 11, 2017 9:16 pm

ഒഇസിഡിയുടെ കണക്കുകൾ പ്രകാരം ജർമ്മനിയിൽ കുട്ടികളില്ലാത്ത ഒരു വ്യക്തിയ്ക്ക് വരുമാനത്തിന്റെ 49.4 ശതമാനമാണ് നികുതിയായി രാജ്യത്തിന് നൽകേണ്ടി വരുന്നത്

ബർലിൻ: നികുതിഭാരം ഏറ്റവും കൂടുതലുള്ള വികസിതരാജ്യങ്ങളിൽ ജർമ്മനി രണ്ടാമത്. 35 രാജ്യങ്ങളുള്ള പട്ടികയിൽ ബെൽജിയം ആണ് ഒന്നാമത്. ഓർഗണൈസേഷൻ ഫോർ എക്കണോമിക് കോർപ്പറേഷൻ ആൻഡ് ഡെവലപ്പ്മെന്റിന്റെ (ഒഇസിഡി) കണക്കുകൾ പ്രകാരം ജർമ്മനിയിൽ കുട്ടികളില്ലാത്ത ഒരു വ്യക്തിയ്ക്ക് വരുമാനത്തിന്റെ 49.4 ശതമാനമാണ് നികുതിയായി രാജ്യത്തിന് നൽകേണ്ടി വരുന്നത്. ബെൽജിയത്തിൽ ഇത് 54 ശതമാനമാണ്.

അതേസമയം വിവാഹിതരും കുട്ടികളും ഉള്ളവർക്ക് താരതമ്യേന കുറഞ്ഞ നികുതിഭാരമാണ് ജർമ്മനിയിലുള്ളതെന്നും കണക്കുകൾ തെളിയിക്കുന്നു. വരുമാനത്തിന്റെ 34 ശതമാനമാണ് ഇവർക്ക് നികുതിയായി നൽകേണ്ടി വരുന്നത്. പട്ടികയിൽ ഇക്കാര്യത്തിൽ ജർമ്മനി ഒമ്പതാം സ്ഥാനത്താണ്. അതേസമയം സാമൂഹ്യസുരക്ഷയ്ക്ക് ലഭ്യമാക്കുന്ന പങ്കിന്റെ കാര്യത്തിലും ജർമ്മനിയിലുള്ളവർ മുന്നിലാണ്. 17.3 ശതമാനമാണ് അവിവാഹിതരായ ജർമ്മനിക്കാർ ഈയിനത്തിൽ നൽകുന്നത്.

വിശദമായ വിവരങ്ങൾക്ക്


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x