Currency

അംഗവൈകല്യമുള്ളവർക്കായുള്ള നിയമത്തില്‍ ജര്‍മനി ഭേദഗതി വരുത്തി

സ്വന്തം ലേഖകൻSunday, December 4, 2016 3:59 pm

ബർലിൻ: അംഗവൈകല്യമുള്ളവർക്ക് ജീവിതത്തിലും ജോലിയിലും കൂടുതല്‍ മികച്ച ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്ന തരത്തില്‍ ജര്‍മനി നിയമം ഭേദഗതി ചെയ്തു. ഇവർക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനും, കിട്ടുന്ന പണം കൂടുതല്‍ ലാഭിക്കുന്നതിനും സഹായിക്കുന്ന തരത്തിലുള്ള ഭേദഗതികളാണ് പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്.

ശാരീരിക വൈകല്യങ്ങളുമായി 7.6 മില്യന്‍ ആളുകളാണ് ജര്‍മനിയില്‍ ജീവിക്കുന്നത്. ഭേദഗതി അനുസരിച്ച്, വികലാംഗര്‍ക്ക് ആനുകൂല്യം നല്‍കാന്‍ കണക്കിലെടുക്കുന്ന ജീവിത പങ്കാളിയുടെ വരുമാന പരിധി 27,600 യൂറോയില് നിന്ന് അമ്പതിനായിരം യൂറാ ആക്കിയിട്ടുണ്ട്. 2020 മുതല്‍ ഇത് പ്രാബല്യത്തിൽ വരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “അംഗവൈകല്യമുള്ളവർക്കായുള്ള നിയമത്തില്‍ ജര്‍മനി ഭേദഗതി വരുത്തി”

  1. I read this article fully concerning the comparison of most recent and earlier
    technologies, it’s awesome article.

  2. Appreciation to my father who informed me on the topic of this web site, this
    blog is actually remarkable.

Comments are closed.

Top
x