Currency

ഭീകരാക്രമണ പദ്ധതി: രണ്ട് യുവാക്കളെ നാടുകടത്തുമെന്ന് ജര്‍മനി

സ്വന്തം ലേഖകന്‍Wednesday, March 22, 2017 11:34 am

സംശയത്തിന്റെ നിഴലില്‍ അറസ്റ്റ് ചെയ്ത 27 വയസുകാരനായ അള്‍ജീരിയ വംശജനേയും 22 വയസുകാരനായ നൈജീരിയന്‍ വംശജനേയുമാണ് നാടുകടത്തുന്നത്.ഏപ്രില്‍ പകുതിയോടെ ഇവരെ നാടുകടത്തിയേക്കും. ലോവര്‍ സാക്‌സോണി ആഭ്യന്തര മന്ത്രി ബോറിസ് പിസ്റ്റോറി യസാണ് ഇക്കാര്യം അറിയിച്ചത്.

ബര്‍ലിന്‍: ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടെന്ന സംശയത്തില്‍ പിടിയിലായ ജര്‍മന്‍ പൗരന്മാരെ നാടുകടത്തുമെന്ന് ജര്‍മനി. സംശയത്തിന്റെ നിഴലില്‍ അറസ്റ്റ് ചെയ്ത 27 വയസുകാരനായ അള്‍ജീരിയ വംശജനേയും 22 വയസുകാരനായ നൈജീരിയന്‍ വംശജനേയുമാണ് നാടുകടത്തുന്നത്.ഏപ്രില്‍ പകുതിയോടെ ഇവരെ നാടുകടത്തിയേക്കും. ലോവര്‍ സാക്‌സോണി ആഭ്യന്തര മന്ത്രി ബോറിസ് പിസ്റ്റോറി യസാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ മാസമാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. ഗോട്ടിന്‍ജെന്നിലുള്ള ഇവരുടെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാകയും തോക്കും കണ്ടെടുത്തിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരേ കുറ്റം സ്ഥാപിക്കാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ ഇവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ എടുത്തിരുന്നുമില്ല. ഇതോടെയാണ് ഇവരെ നാടുകടത്താന്‍ തീരുമാനിച്ചത്. ജര്‍മനിയിലേക്ക് ഒരിക്കലും തിരിച്ചെത്താന്‍ കഴിയാതെ നിലയില്‍ ഇവരെ ആജീവനാന്തം വിലക്കാനാണ് നീക്കം.

ഡിസംബര്‍ 19നുണ്ടായ ബര്‍ലിന്‍ ക്രിസ്മസ് മാര്‍ക്കറ്റ് ആക്രമണത്തോടെ ജര്‍മനി അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. മാര്‍ക്കറ്റ് ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കയും ചെയ്തിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x