പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ പെന്‍ഷന്‍ തുക 1.9 ശതമാനവും, കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 3.59 ശതമാനവുമാണ് പെന്‍ഷന്‍ വര്‍ധനവ്. നേരത്തെ 2016 ജൂലായ് ഒന്ന് മുതല്‍ വര്‍ധിപ്പിച്ച പെന്‍ഷന്‍ ഈ വര്‍ഷം 2017 ജൂലായ് ഒന്ന് മുതല്‍ വീണ്ടും വര്‍ധിപ്പിച്ചിരിക്കുകയാണ്.
ബര്‍ലിന്‍: ജര്‍മനിയില്‍ ജൂലായ് ഒന്ന് മുതല്‍ വീണ്ടും പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നു. പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ പെന്‍ഷന്‍ തുക 1.9 ശതമാനവും, കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 3.59 ശതമാനവുമാണ് പെന്‍ഷന്‍ വര്‍ധനവ്. നേരത്തെ 2016 ജൂലായ് ഒന്ന് മുതല്‍ വര്‍ധിപ്പിച്ച പെന്‍ഷന്‍ ഈ വര്‍ഷം 2017 ജൂലായ് ഒന്ന് മുതല്‍ വീണ്ടും വര്‍ധിപ്പിച്ചിരിക്കുകയാണ്.
പുതിയ പെന്‍ഷന്‍ തുകയുടെ വര്‍ധന അനുസരിച്ച് നിലവില്‍ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ 1000 യൂറോ പെന്‍ഷന്‍ ലഭിക്കുന്ന ഒരാള്‍ക്ക് 19 യൂറോ കൂടുതലും, കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 1000 യൂറോ പെന്‍ഷന്‍ ലഭിക്കുന്ന ഒരാള്‍ക്ക് 35.90 യൂറോ കൂടുതലും ലഭിക്കും. അതേസമയം 2018 ല്‍ കിഴക്കന്‍ സംസ്ഥാനങ്ങളിലെയും പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെയും പെന്‍ഷന്‍ തുക ഒന്നായിരിക്കുമെന്ന് ജര്‍മന്‍ സോഷ്യല്‍ മിനിസ്റ്റര്‍ അന്‍ഡ്രിയാ നോളസ് പറഞ്ഞു.
ജര്‍മനിയില്‍ എത്തിയ ആദ്യകാല പ്രവാസികളില്‍ 95 ശതമാനത്തിലേറെ പേര്‍ പെന്‍ഷന്‍ നേടുന്ന ഈ സമയത്ത് പെന്‍ഷന്‍ വര്‍ദ്ധനവ് ആശ്വാസകരമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.