Currency

അഭയാര്ഥികളുടെ ഉറവിടം തിരിച്ചറിയാനുള്ള സോഫ്റ്റ് വെയറുമായി ജർമ്മനി

സ്വന്തം ലേഖകൻSunday, March 19, 2017 11:00 am

സ്വദേശം വെളിപ്പെടുത്താത്തവരോ കള്ളം പറയുവന്നരോ ആയ അഭയാര്‍ഥികളെ ഉദ്ദേശിച്ച് ജര്‍മനി പുതിയ സോഫ്റ്റ് വെയര്‍ പരീക്ഷിക്കാൻ ഒരുങ്ങുന്നു

ബര്‍ലിന്‍:  സ്വദേശം വെളിപ്പെടുത്താത്തവരോ കള്ളം പറയുവന്നരോ ആയ അഭയാര്‍ഥികളെ ഉദ്ദേശിച്ച് ജര്‍മനി പുതിയ സോഫ്റ്റ് വെയര്‍ പരീക്ഷിക്കാൻ ഒരുങ്ങുന്നു.

അതേസമയം വോയിസ് റെക്കഗ്നീഷന്‍ സംവിധാനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തിന്റെ വിജയസാധ്യത കൃത്യമായി തെളിയിക്കപ്പെട്ടിട്ടില്ല. ഈ സംവിധാനം നിലവിൽ വരാൻ ഒരു വര്‍ഷമെങ്കിലും കാലതാമസം ഉണ്ടാകുമെന്നാണു സൂചന.

സിറിയയിൽ നിന്നാണെന്ന് അവകാശപ്പെട്ട് അറബിക് രാജ്യങ്ങളില്‍നിന്നുള്ളവർ അഭയാര്‍ഥിത്വം നേടുന്നതിനെതിരെയാണ് ഈ നീക്കം. എന്നാൽ സംസാരരീതി മാത്രം അപഗ്രഥിച്ച് രാജ്യം തിരിച്ചറിയാന്‍ സോഫ്റ്റ് വെയറിനു സാധിക്കില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x