Currency

കുട്ടികൾക്കു വാക്സിനേഷൻ എടുക്കാൻ വിസമ്മതിക്കുന്ന രക്ഷിതാക്കൾക്കു പിഴയുമായി ജർമ്മനി

സ്വന്തം ലേഖകൻSaturday, May 27, 2017 7:36 pm

കുട്ടികള്‍ക്ക് വാക്സിനേഷന്‍ എടുക്കാന്‍ വിസമ്മതിക്കുന്ന മാതാപിതാക്കൾക്കു 2500 യൂറോ പിഴ ചുമത്താനുള്ള നീക്കവുമായി ജർമ്മനി.

ബെർലിൻ: കുട്ടികള്‍ക്ക് വാക്സിനേഷന്‍ എടുക്കാന്‍ വിസമ്മതിക്കുന്ന മാതാപിതാക്കൾക്കു 2500 യൂറോ പിഴ ചുമത്താനുള്ള നീക്കവുമായി ജർമ്മനി. അഞ്ചാം പനി മൂലം ഇപ്പോഴും ആളുകള്‍ ജർമ്മനിയിൽ മരണപ്പെടുന്ന സാഹചര്യത്തിലാണു നിയമ വ്യവസ്ഥകൾ കർശനമാക്കാൻ തീരുമാനിക്കുന്നതെന്നു ആരോഗ്യ മന്ത്രി ഹെര്‍മന്‍ ഗ്രോഹെ അറിയിച്ചു.

കുട്ടികള്‍ക്ക് വാക്സിനേഷന്‍ എടുക്കാന്‍ വിസമ്മതിക്കുന്ന മാതാപിതാക്കളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നഴ്സറി സ്കൂളുകളോട് സര്‍ക്കാര്‍ നിര്‍ദേശം നൽകിയിട്ടുണ്ട്. വാക്സിനേഷൻ എടുക്കാത്ത കുട്ടികൾക്കു നേഴ്സറി സ്കൂല് സേവനം ലഭ്യമാക്കേണ്ടതില്ലെന്നും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. വാക്സിനേഷൻ എടുക്കാത്തത് കുട്ടികളോട് കാണിക്കുന്ന ദ്രോഹമാണെന്നു ആരോഗ്യമന്ത്രി വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x