Currency

ജര്‍മനിയിൽ ബേബി ബൂം തലമുറ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ബാധ്യതയാകുന്നു

സ്വന്തം ലേഖകൻSaturday, April 29, 2017 9:47 pm

ബേബി ബൂം തലമുറയിൽപ്പെട്ടവർ ഒരേസമയം വിരമിക്കുന്നതാണ് ഇതിനു കാരണം. 1960-കൾക്കൊടുവിൽ ജനിച്ചവരാണ് ബേബി ബൂം തലമുറ എന്നറിയപ്പെടുന്നത്

ബർലിൻ: ജർമനിയിലെ പ്രായമേറിയവർ അടുത്ത പതിറ്റാണ്ടിന്റെ മധ്യം മുതൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ബാധ്യതയായി തുടങ്ങുമെന്ന് പഠന റിപ്പോർട്ട്.  ബേബി ബൂം തലമുറയിൽ പെട്ടവർ ഇതേ സമയം വിരമിക്കുന്നതാണ് ഇതിനു കാരണം. 1960-കൾക്കൊടുവിൽ ജനിച്ചവരാണ് ബേബി ബൂം തലമുറ എന്നറിയപ്പെടുന്നത്

ജോലി ചെയ്യുന്നവരുടെ എണ്ണത്തിൽ സാരമായ കുറവ് വരാൻ പോകുന്നുവെന്നും ഇതോടെ രാജ്യത്തിന്റെ വളർച്ചാ സാധ്യത 1.0 ശതമാനത്തിനു താഴേയ്ക്കു പതിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 2011 മുതൽ 2016 വരെ ശരാശരി 1.25 ആയിരുന്നു രാജ്യത്തിന്റെ വളർച്ചാനിരക്ക്. കഴിഞ്ഞ വർഷം 1.9% വളർച്ചാനിരക്കായിരുന്നു രേഖപ്പെടുത്തിയത്. യൂറോപ്പിലെ രോഗി എന്നറിയപ്പെട്ടിരുന്ന ജർമനി പിന്നീട് ഇവിടുത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറി.

ഇപ്പോൾ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് ഏറ്റവും കുറഞ്ഞ നിലയിലാണ്. മറ്റു പല രാജ്യങ്ങളുമായും താരതമ്യം ചെയ്യുമ്പോൾ ജോലി ചെയ്യുന്ന സ്ത്രീകളുടെ അനുപാതത്തിലും ജർമനി മുന്നിലാണ്. എന്നാൽ ഇനിയുള്ള വർഷങ്ങളിൽ രാജ്യത്തെ 60~75 പ്രായത്തിലുള്ളവരുടെ എണ്ണം 3 മില്യൺ കടക്കുമെന്നാണ് സൂചന.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x