Currency

വ്യാജ രേഖകള്‍ പരിശോധിക്കാന്‍ ജര്‍മന്‍ എയര്‍പോര്‍ട്ടുകളിൽ ഗ്രീക്ക് പോലീസും

സ്വന്തം ലേഖകൻFriday, November 24, 2017 9:59 pm

വ്യാജ രേഖകളുമായി യാത്ര ചെയ്യുന്നവരെ പിടികൂടുന്നതിനായി ഗ്രീക്ക് പോലീസ് പ്രതിനിധികളെ ജര്‍മന്‍ എയര്‍പോര്‍ട്ടുകളില്‍ നിയോഗിക്കുന്നു

ബർലിൻ:ഗ്രീസില്‍നിന്ന് ജര്‍മനിയിലേക്ക് വ്യാജ രേഖകളുമായി യാത്ര ചെയ്യുന്നവരെ പിടികൂടുന്നതിനായി ഗ്രീക്ക് പോലീസ് പ്രതിനിധികളെ ജര്‍മന്‍ എയര്‍പോര്‍ട്ടുകളില്‍ നിയോഗിക്കുന്നു. പാസ്പോര്‍ട്ട് പരിശോധന തന്നെയാകും ഗ്രീക്ക് ഉദ്യോഗസ്ഥരുടെ പ്രധാന ദൗത്യം.

ജനുവരി മുതല്‍ ഒക്റ്റോബര്‍ വരെ ആയിരത്തോളം പേർ വ്യാജ യാത്രാ രേഖകളുമായി ഗ്രീസില്‍നിന്ന് ജര്‍മനിയിലെത്തിയതായാണു കണക്കാക്കപ്പെടൂന്നത്. ഈ സാഹര്യത്തിലാണ് യാത്രക്കാരുടെ സംശയാസ്പദമായ ഉറവിടമായ ഗ്രീസില്‍നിന്നു നേരിട്ട് പോലീസിനെ പരിശോധനയ്ക്ക് എത്തിക്കുന്നത്.  


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x