Currency

കനത്ത പൊടിക്കാറ്റ്; റിയാദില്‍ ജനജീവിതം താറുമാറായി

സ്വന്തം ലേഖകന്‍Thursday, May 10, 2018 11:10 am

റിയാദ്: കനത്ത പൊടിക്കാറ്റ് ആഞ്ഞു വീശിയതോടെ സൗദിയിലെ റിയാദില്‍ ജനജീവിതം താറുമാറായി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും അസ്ഥിരമായ കാലാവസ്ഥായാണ് റിയാദില്‍. കഴിഞ്ഞ ഒരാഴ്ചയായി രാപ്പകല്‍ ഭേദമില്ലാതെ ഏറിയും കുറഞ്ഞും വീശുകയാണ് പൊടിക്കാറ്റ്. വിവിധ വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. ചിലയിടങ്ങളില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടവുമുണ്ടായി.

വിവിധ പ്രിവിശ്യകളില്‍ ഇന്ന് രാവിലെ മുതല്‍ പൊടിക്കാറ്റ് കനത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചിലതിന് അവധി പ്രഖ്യാപിച്ചിരുന്നു. പൊടിക്കാറ്റിനെ തുടര്‍ന്ന് വിവിധ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യാനാകാതെ സമീപ വിമാനത്താവളങ്ങളിലേക്ക് തിരിച്ചയച്ചു. രാത്രിയോടെ പൊടിക്കാറ്റിന് തീവ്രതയേറും. ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് വിഭാഗവും ആരോഗ്യ മന്ത്രാലയവും മുന്നറിയിപ്പ് നല്‍കി.

അതേസമയം ഇന്ന് രാത്രിയോടെ മഴക്കും സാധ്യതയുണ്ട്. വിവിധ പ്രവിശ്യകളില്‍ കവിഞ്ഞ ദിവസം പൊടിക്കാറ്റും മഴയുമുണ്ടായിരുന്നു. അസ്ഥിരമായ കാലാവസ്ഥ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. ഇതിനാല്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയത്തിന്റെ മുന്നറിയിപ്പുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x