ജർമനിയിലെ ഹെസ്സെ സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കു അടുത്ത ജനുവരി മുതൽ പൊതുഗതാഗത യാത്രാ സംവിധാനങ്ങൾ സൗജന്യമാക്കി.
ബർലിൻ: ജർമനിയിലെ ഹെസ്സെ സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കു അടുത്ത ജനുവരി മുതൽ പൊതുഗതാഗത യാത്രാ സംവിധാനങ്ങൾ സൗജന്യമാക്കി.
സംസ്ഥാനത്തിനുള്ളിൽ എവിടേക്കും സർക്കാർ ജീവനക്കാർക്കു സൗജന്യമായി യാത്ര ചെയ്യാം. അതേസമയം സംസ്ഥാന സർക്കാരിന് 51 മില്യണ്‍ യൂറോ ഇതുവഴി വരുന്ന അധികബാധ്യത ഉണ്ടാകും.
90,000 സ്ഥിരം ഉദ്യോഗസ്ഥരും 45,000 കരാർ ജീവനക്കാരും 10,000 ട്രെയിനികളുമാണ് ഹെസ്സെ ഭരണകൂടത്തിനു കീഴിലുള്ളത്. ഇവർക്ക് എല്ലാവർക്കും ജോബ് ടിക്കറ്റ് നൽകും. ട്രെയിനിലെയും ബസിലെയും അധികാരികളെ ഇതു കാണിച്ച് സൗജന്യമായി യാത്ര ചെയ്യാം.
പരിസ്ഥിതി സൗഹാർദ നടപടികളുടെ ഭാഗമായി പൊതുഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടിയെന്നാണ് സർക്കാരിന്റെ വിശദീകരണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.