Currency

ജർമ്മനിയിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടത് ഹിറ്റ്ലറുടെ ആത്മകഥ

സ്വന്തം ലേഖകൻFriday, January 6, 2017 7:59 am

ബർലിൻ: അഡോള്‍ഫ് ഹിറ്റ്ലറുടെ ആത്മകഥ മൈന്‍ കാംഫ് ജര്‍മനിയില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പുസ്തകം. എഴുപതു വര്‍ഷത്തെ നിരോധന കാലയളവ് പൂര്‍ത്തിയായതോടെയാണ് പുസ്തകം എഡിറ്റ് ചെയ്ത് പുനപ്രസിദ്ധീകരിച്ചത്. ഹിറ്റ്ലറുടെ ആശയങ്ങള്‍ക്ക് എതിരായ വ്യാഖ്യാനങ്ങളും പുതിയ പതിപ്പില്‍ ചേര്‍ത്തിട്ടുണ്ട്.

നാസി ആശയങ്ങള്‍ വീണ്ടും പ്രചരിക്കപ്പെടുമെന്ന ആശങ്ക കാരണമാണ് പുസ്തകത്തിന്റെ പുതിയ പതിപ്പുകള്‍ ഇറക്കുന്നത് തടഞ്ഞുവച്ചിരുന്നത്. കണ്‍ടംപററി ഹിസ്റററി ഇന്‍സ്ററിറ്റ്യൂട്ടാണ് പുതിയ പതിപ്പ് പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷം പുസ്തകത്തിന്റെ 85,000 കോപ്പികള്‍ വിറ്റഴിക്കപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x