വീട്ടു വേലക്കായി എത്തുന്നവർക്ക് സഹായകമായ ഒട്ടേറെ നിബന്ധനകൾ തൊഴിൽ മന്ത്രാലയം പ്രാബല്യത്തിലാക്കി. നിലവിലുള്ള സ്‌പോൺസറെ മാറ്റി പുതിയ സ്‌പോൺസറുടെ കീഴിൽ ജോലി തുടരുന്നതിനു ഈ നിബന്ധനകൾ അവകാശം നൽകുന്നു.
ജിദ്ദ: വീട്ടുവേലക്കായി എത്തുന്നവർക്ക് സഹായകമായ ഒട്ടേറെ നിബന്ധനകൾ തൊഴിൽ മന്ത്രാലയം പ്രാബല്യത്തിൽ വരുത്തി. നിലവിലുള്ള സ്‌പോൺസറെ മാറ്റി പുതിയ സ്‌പോൺസറുടെ കീഴിൽ ജോലി തുടരുന്നതിനു ഈ നിബന്ധനകൾ അവകാശം നൽകുന്നു.
വീട്ടുവേലക്കായി എത്തുന്നവരെ സ്വീകരിക്കുന്നതിന് വിമാനത്താവളമുൾപ്പടെയുള്ള സ്ഥലങ്ങളിൽ സ്പോൺസറോ അല്ലെങ്കിൽ അദ്ദേഹം ചുമതലപ്പെടുത്തിയവരോ എത്തിയിരിക്കണം. ഇവർ എത്താതിരുന്നാൽ മറ്റൊരു സ്‌പോൺസറുടെ കീഴിൽ തൊഴിൽ ചെയ്യുന്നതിന് ഇനിമുതൽ വീട്ടുജോലിക്കായി എത്തുന്നവർക്ക് അവകാശം ഉണ്ടാകും. കൂടാതെ രാജ്യത്തേക്ക് പ്രവേശിച്ച് 15 ദിവസത്തിനുള്ളിൽ താമസ സൗകര്യം നൽകാതിരിക്കുക, ഇഖാമ വിതരണം ചെയ്യാതിരിക്കുക, വേതനം വൈകുക, പുതുക്കാനുള്ള കാലാവധി കഴിഞ്ഞു 30 ദിവസം കഴിഞ്ഞിട്ടും ഇഖാമ പുതുക്കാതിരിക്കുക, തൊഴിലുടമയുടെ അടുത്ത ബന്ധുക്കളല്ലാത്തവരുടെ അടുത്ത് ജോലിക്ക് നിയോഗിക്കുക, തൊഴിലാളിയുടെ അറിവോട് കൂടിയല്ലാതെ മറ്റുള്ളവർക്ക് സേവനം ചെയ്യാൻ വാടകക്ക് നൽകുക, ആരോഗ്യത്തിനും ശാരീരിക സുരക്ഷക്കും ഭീഷണിയായ ജോലിയിൽ നിയോഗിച്ചതായി തെളിയുക, തൊഴിലുടമയോ, ബന്ധുക്കളോ മോശമായി പൊരുമാറിയാതായി തെളിയുക, ഒളിച്ചോടിയെന്ന വ്യാജേന തൊഴിലുടമ തൊഴിലാളിക്കെതിരെ പരാതി നൽകുക, തൊഴിലുടമക്കെതിരെ പരാതി ഉണ്ടാകുക, തൊഴിലാളിയുടെ പരാതിയിൽ വേഗം പരിഹാരം കാണാതിരിക്കാൻ സ്പോൺസർ കാരണക്കാരനാകുക, പരാതിയിന്മേൽ ബന്ധപ്പെട്ട വകുപ്പിനു മുമ്പാകെ രണ്ട് സിറ്റിങിന് തൊഴിലുടമ ഹാജരാകാതിരിക്കുക, യാത്ര, ജയിൽ, മരണം മറ്റെന്തങ്കിലും കാരണത്താൽ തൊഴിലുടമ അപ്രത്യക്ഷമാകുക, തുടർച്ചയായി മൂന്നു മാസം തൊഴിലാളിയുടെ വേതനം നൽകുമെന്ന വാഗ്ദാനം പാലിക്കാൻ കഴിയാതിരിക്കുക തുടങ്ങിയ കാരണങ്ങളാൽ തൊഴിലാളിക്ക് പുതിയ സ്‌പോൺസറുടെ കീഴിൽ സേവനം തുടരുന്നതിനു അവകാശം നൽകുന്നു.
12th Garshom International Awards online nomination Click here
സ്പോൺസർഷിപ്പ് മാറുന്നതിന് മുമ്പ് പുതിയ സ്പോൺസർക്ക് 15 ദിവസം വരെ വീട്ടുജോലിക്കാർക്ക് തൊഴിൽ പരിശീലനം നൽകാം. ഇൗ കാലയളവിൽ തൊഴിലാളിക്ക് വേതനം നൽകണം. സ്പോൺസർഷിപ്പിന് നിശ്ചയിച്ച ഫീസ് പുതിയ സ്പോൺസർ നകൽണമെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.