Currency

കടുത്ത ജൂതവിരുദ്ധ മനോഭാവം ജർമ്മനിയിൽ ഇപ്പോഴും തുടരുന്നതായി റിപ്പോർട്ട്

സ്വന്തം ലേഖകൻSunday, January 28, 2018 8:22 pm

ബർലിൻ: ജൂത വിരുദ്ധത ജര്‍മനിയില്‍ ഇപ്പോഴും തുടരുന്നതായി സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ജ്യൂസ് ഇന്‍ ജര്‍മനി തലവന്‍ ഡോ. ജോസഫ് ഷൂസ്ററര്‍ പറഞ്ഞു.

ജര്‍മനിയില്‍ കുറഞ്ഞിരുന്ന ജൂതവിരുദ്ധ മനോഭാവം വീണ്ടും ശക്തി പ്രാപിക്കുകയാണ്. രാജ്യത്തെ ജനങ്ങളില്‍ ഇരുപത്തഞ്ചു ശതമാനത്തോളം പേര്‍ക്ക് ഈ മനോഭാവമുള്ളതായാണ് സര്‍വേകളില്‍ വ്യക്തമായിട്ടുള്ളത്. ഇതിന് ഇന്റര്‍നെറ്റിനും വലിയ പങ്കുണ്ട്. വസ്തുതാപരമയല്ലാതെ ഇസ്രയേലിനെ വിമര്‍ശിക്കുന്ന രീതിയും വ്യാപകമാണ്. ഇത് ആന്റി സെമിറ്റിസസമാണെന്നും അദ്ദേഹം ആരോപിച്ചു.  

ഇത്തരമൊരു മനോഭാവം അവസാനിപ്പിക്കാന്‍ കൂടുതല്‍ വിദ്യാഭ്യാസ, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x