
ബര്‍ലിന്‍: ഇന്ത്യയും ജര്‍മനിയും തമ്മില്‍ സുദൃഢമായ ബന്ധമാണു നിലനില്‍ക്കുന്നതെന്നും ഇന്ത്യ ജര്‍മനി വ്യാപാരബന്ധം പുരോഗമന പാതയില്‍ മുന്നേറുമെന്നും ജര്‍മന്‍ കോണ്‍സല്‍ ജനറല്‍ മാര്‍ഗിറ്റ് ഹെല്‍വിഗ് ബോട്ട് പറഞ്ഞു. ജര്‍മനിയുമായുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജര്‍മന്‍ കോണ്‍സുലേറ്റുമായി സ്‌പൈസസ് ബോര്‍ഡ്, സമുദ്രോല്‍പ്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) യുമായി എന്നിവ സംയുക്തമായി നടത്തിയ ആശയവിനിമയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മാര്‍ഗിറ്റ് ഹെല്‍വിഗ്. സുഗന്ധ വ്യഞ്ജനസമുദ്രോല്‍പ്പന്ന കയറ്റുമതി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടു നടത്തിയ സംവാദത്തില്‍ കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലെ സമുദ്രവിഭവ കയറ്റുമതിരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ജൈവവിഭവങ്ങള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ ജര്‍മനി എന്നും മുന്നിലാണ്. ഇന്ത്യ ജര്‍മനി ബന്ധം ശക്തമായി നീങ്ങുന്നതിനാല്‍ ഇന്ത്യന്‍ മഹാസമുദ്രമേഖല തന്ത്രപ്രധാനമായ സാമ്പത്തിക കേന്ദ്രമാണ്. രാജ്യാന്തരനിലവാരം പാലിക്കുന്നവയായതിനാല്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ജര്‍മനിയില്‍ പ്രിയങ്കരമാണെന്നും ഹെല്‍വിഗ് പറഞ്ഞു.
സുഗന്ധവ്യഞ്ജനസമുദ്രോല്‍പ്പന്ന കയറ്റുമതി വര്‍ധിപ്പിക്കണമെന്നും കയറ്റുമതിയില്‍ സുതാര്യമായ ഗുണനിലവാര പരിശോധന ഉറപ്പാക്കണമെന്നും എംപിഇഡിഎ ചെയര്‍മാന്‍ ശ്രീ. എ. ജയതിലക് ആവശ്യപ്പെട്ടു. യൂറോപ്യന്‍ യൂണിയന്‍ നിഷ്‌കര്‍ഷിക്കുന്ന ഗുണനിലവാരം ഉല്‍പ്പന്നങ്ങള്‍ക്ക് ഉറപ്പുവരുത്താന്‍ ഇന്ത്യ പരമാവധി ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. ഇപ്പോള്‍ കയറ്റുമതി തിരിച്ചയയ്ക്കപ്പെടുന്ന സാഹചര്യം തീരെ കുറവാണെന്നത് സന്തോഷകരമാണ്. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്ക് ജര്‍മനിയില്‍നിന്ന് കൂടുതല്‍ ആവശ്യമുയര്‍ന്നിട്ടുണ്ടെന്നും യൂറോപ്യന്‍ യൂണിയനിലെ ഇന്ത്യന്‍ ഇറക്കുമതിയുടെ 25 ശതമാനവും ഈ വിഭാഗത്തില്‍പ്പെടുന്നുവെന്നും ശ്രീ. ജയതിലക് പറഞ്ഞു.
2015-16ല്‍ 5211 മെട്രിക് ടണ്‍ സമുദ്രോല്‍പ്പന്നങ്ങളാണ് ജര്‍മനിയിലേക്കു കയറ്റിയയച്ചത്. ഇതിന്റെ മൂല്യം 39.69 ദശലക്ഷം അമേരിക്കന്‍ ഡോളറാണ്. ശീതീകരിച്ച ചെമ്മീനായിരുന്നു മുഖ്യമായും കയറ്റുമതി ചെയ്തത്. ജര്‍മന്‍ ഭക്ഷണവ്യവസായം സുഗന്ധവ്യഞ്ജനങ്ങളെ ഏറെ ആശ്രയിക്കുന്നതാണെന്നും ഗുണനിലവാരമുറപ്പാക്കുന്നതില്‍ സൂക്ഷ്മത പുലര്‍ത്തുന്ന കേരളത്തിന്റെ വിഭവങ്ങളാണ് ജര്‍മന്‍കാര്‍ക്ക് കൂടുതല്‍ പ്രിയങ്കരമെന്നും ജര്‍മന്‍ കോണ്‍സുലേറ്റ് ഓണററി കോണ്‍സുല്‍ ശ്രീ. സെയ്ദ് ഇബ്രാഹിം ചൂണ്ടിക്കാട്ടി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
This paragraph gives clear idea in favor of the new people of blogging, that in fact how to do blogging and site-building.
I love what you guys are up too. This kind of clever work
and exposure! Keep up the very good works guys I’ve included
you guys to my personal blogroll.
Thanks for sharing your thoughts on run flat.
Regards
I think the admin of this web site is genuinely working hard in support of his
website, as here every stuff is quality based material.
Piece of writing writing is also a fun, if you know after that you can write or else it is
complex to write.