
റിയാദ്: പാസ്പോര്‍ട്ടിലെ തെറ്റുകള്‍ തിരുത്താന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അദാലത്തുകള്‍ സംഘടിപ്പിക്കുന്നു. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ നടത്തുന്ന അദാലത്തില്‍ വരുന്ന അഞ്ച് ദിവസം തെറ്റുകള്‍ തിരുത്തുന്നതിനുളള സൗകര്യം ഉണ്ടായിരിക്കും.
പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടതെല്ലാം അദാലത്തില്‍ ചെയ്യും. പാസ്പോര്‍ട്ടിലെ തെറ്റുകള്‍ മൂലം ഏജന്റുമാരും ഇടനിലക്കാരും വന്‍തോതില്‍ ആളുകളെ ചൂഷണം ചെയ്യുന്നുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായാല്‍ എന്ത് ചെയ്യണമെന്നതിനെക്കുറിച്ച് നിയമബോധവത്ക്കരണം നടത്തും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.