21 വയസ്സും 335 ദിവസവും പ്രായമുള്ള അർപ്പൻ ധോഷിയാണ് യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടർ ആയിരിക്കുന്നത്
ലണ്ടൺ: ഇന്ത്യൻ വംശജൻ യുകെയിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ ബാച്ചിലർ ഓഫ് മെഡിസിൻ ബാച്ചിലർ ഓഫ് സർജറി ബിരുദം സ്വന്തമാക്കി ഡോക്ടറായി. 21 വയസ്സും 335 ദിവസവും പ്രായമുള്ള അർപ്പൻ ധോഷിയാണ് യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടർ ആയിരിക്കുന്നത്.
ആഗസ്റ്റിൽ വടക്കു കിഴക്കൻ ഇംഗ്ലണ്ടിലെ യോർക്കിൽ ഡോക്ടറായി അദ്ദേഹം ജോലിയിൽ പ്രവേശിക്കും. 2010ൽ 21 വയസും 352 ദിവസവുമുള്ളപ്പോൾ എംബിബിഎസ് സ്വന്തമാക്കിയ റാച്ചൽ ഫയേ ഹില്ലിനായിരുന്നു നേരത്തെ ഈ റേക്കോർഡിന് ഉടമ.
Nomination online for 12th Garshom International Awards click here
യുകെയിലെ ഏറ്റവും പ്രായം കുറത്ത ഡോക്ടർ താനാണെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന് അർപ്പൻ പറയുന്നു. ഗുജറാത്ത് വംശജനായ അർപ്പൻ മാതാപിതാക്കളോടൊപ്പം ഫ്രാൻസിലാണ് ഇപ്പോൾ താമസിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.