
ബർലിൻ: ലോകരാജ്യങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള ഉൽപ്പന്നങ്ങൾ ജർമനിയിൽ നിർമ്മിച്ചവയാണെന്ന് കണ്ടെത്തൽ. സ്റ്റാറ്റിസ്റ്റ എന്ന ഗവേഷണ സംഘടന പുറത്തുവിട്ട സർവ്വേ റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച കണ്ടെത്തലുകൾ ഉള്ളത്. 52 രാജ്യങ്ങളിൽ 43,000 ആളുകളെ ഉൾപ്പെടുത്തിയാണ് സർവേ സംഘടിപ്പിച്ചത്.
ഇതു കൂടാതെ യൂറോപ്യൻ യൂണിയനിൽ പ്രത്യേക സർവേയും നടത്തിയിരുന്നു. ജർമനിയിലെ നിലവാരം കുറഞ്ഞ ഉൽപ്പന്നങ്ങളിൽ നിന്നും തങ്ങളുടെ ഒറിജിനലിനെ തിരിച്ചറിയുവാനായി ബ്രിട്ടീഷുകാരാണ് ആദ്യമായി ‘മേഡ് ഇൻ ലേബൽ’ ഉപയോഗിച്ചത്.
എന്നാൽ പിന്നീട് 1950-കളിൽ ഉണ്ടായ സാമ്പത്തിക നേട്ടങ്ങളാണ് ലോകമെമ്പാടും ഇത്രയും വിശ്വാസ്യത നേടിയെടുക്കാൻ ജർമനിയെ പ്രാപ്തമാക്കിയത്. ഇപ്പോൾ ബ്രിട്ടനേക്കാൾ വിശ്വാസ്യത ജർമൻ ഉൽപ്പന്നങ്ങൾക്കുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.