Currency

ജര്‍മനിയിലെ 20 നഗരങ്ങളില്‍ മക്ഡൊനാള്‍ഡ് ഭക്ഷണ വിതരണം ആരംഭിക്കുന്നു

സ്വന്തം ലേഖകന്‍Saturday, March 25, 2017 7:40 am

ഏപ്രില്‍ ഒന്ന്‌ മുതല്‍ ജര്‍മനിയിലെ കൊളോണ്‍, മ്യൂണിക്ക്, ബെര്‍ലിന്‍, എസ്സന്‍, ഡ്യുസല്‍ഡോര്‍ഫ്, ഹംബൂര്‍ഗ്, ബ്രേമന്‍, ഹാനോവര്‍, മാന്‍ഹൈം, ബോണ്‍, മൈന്‍സ്, ഫ്രാങ്ക്ഫര്‍ട്ട്, വീസ്ബാഡന്‍, ഓഫന്‍ബാഹ്, ന്യൂറന്‍ബെര്‍ഗ, ഓസ്നാംബ്രൂക്ക്, സ്റ്റുട്ഗാര്‍ട്ട്, ഹെഡല്‍ബെര്‍ഗ്, കീല്‍, ഡ്രേസ്ഡന്‍ എന്നിവിടങ്ങളിലാണ് മക്ഡൊനാള്‍ഡ് ഭക്ഷണ വിതരണം ആരംഭിക്കുന്നത്.

ബര്‍ലിന്‍: ഹംബൂര്‍ഗര്‍ ഫാസ്റ്റ്ഫുഡ് ശൃംഖല മക്ഡൊനാള്‍ഡ് ജര്‍മനിയിലെ 20 നഗരങ്ങളില്‍ വീട്വീടാന്തരം ഭക്ഷണ വിതരണം ആരംഭിക്കുന്നു. വരുന്ന ഏപ്രില്‍ 01 മുതലാണ് മക്ഡൊനാള്‍ഡ് ജര്‍മനിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഒരു വര്‍ഷമായി അമേരിക്കയില്‍ പരീക്ഷണം നടത്തി വന്ന പ്രവര്‍ത്തനം വിജയിച്ചതിനെ തുടര്‍ന്ന് ജര്‍മനിയിലെ ഓസ്നാംബ്രൂക്ക്, കൊളോണ്‍, മ്യൂണിക്ക് എന്നീ സ്ഥലങ്ങളിലും പരീക്ഷിച്ച് നോക്കി വിജയം കണ്ടിരുന്നു.

ഏപ്രില്‍ ഒന്ന്‌ മുതല്‍ ജര്‍മനിയിലെ കൊളോണ്‍, മ്യൂണിക്ക്, ബെര്‍ലിന്‍, എസ്സന്‍, ഡ്യുസല്‍ഡോര്‍ഫ്, ഹംബൂര്‍ഗ്, ബ്രേമന്‍, ഹാനോവര്‍, മാന്‍ഹൈം, ബോണ്‍, മൈന്‍സ്, ഫ്രാങ്ക്ഫര്‍ട്ട്, വീസ്ബാഡന്‍, ഓഫന്‍ബാഹ്, ന്യൂറന്‍ബെര്‍ഗ, ഓസ്നാംബ്രൂക്ക്, സ്റ്റുട്ഗാര്‍ട്ട്, ഹെഡല്‍ബെര്‍ഗ്, കീല്‍, ഡ്രേസ്ഡന്‍ എന്നിവിടങ്ങളിലാണ് മക്ഡൊനാള്‍ഡ് ഭക്ഷണ വിതരണം ആരംഭിക്കുന്നത്.

വീടുകള്‍ കൂടാതെ പിക്നിക് പാര്‍ക്കുകളിലും, ജോലി സ്ഥലങ്ങളിലും മക്ഡൊനാള്‍ഡ് ഭക്ഷണം വിതരണം ചെയ്യും. മക്ഡൊനാള്‍ഡിന്റെ എല്ലാത്തരം ഭക്ഷണവിഭവങ്ങളും, ഡ്രിങ്ക്സ്, സാലഡുകള്‍ എന്നിവ ഹോം ഡെലിവെറിക്കായി ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x