
ബർലിൻ: ഇസ്ലാമിക് ഭീകരർ ജർമ്മനിക്ക് വൻഭീഷണിയായി മാറിയതായി ചാൻസലർ ആംഗെല മെർക്കൽ. നിരവധി കാര്യങ്ങൾ പുതിയ വർഷം ജർമ്മനി നേരിടേണ്ടീ വരുമെന്നും രാഷ്ട്രത്തോടായി നടത്തിയ പുതുവര്‍ഷ സന്ദേശത്തിൽ മെർക്കൽ വ്യക്തമാക്കി. പുതുവര്‍ഷം സമാധാനവും സന്തോഷവും പ്രദാനം ചെയ്യട്ടെയെന്നും അവര്‍ ആശംസിച്ചു.
ഭീകരതയ്ക്കെതിര ഒന്നിച്ചു പോരാടാന്‍ മെര്‍ക്കല്‍ ആഹ്വാനം ചെയ്തു. ജര്‍മനിയുടെ അനുകമ്പയും ഐക്യപ്പെടലും ലോകത്തിനു തന്നെ മാതൃകയാണ്. അഭയാര്‍ഥികളെ സഹായിക്കുന്നതു തുടരണം. ജനതയുടെ നന്മയാണ് ഭരണത്തിന്റെ മുഖ്യലക്ഷമെന്നും മെര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.