Currency

വിദേശികളുടെ കുടിയേറ്റത്തെ കുറിച്ചുള്ള ആശങ്ക ജർമ്മൻകാർക്കിടയിൽ കുറയുന്നു

സ്വന്തം ലേഖകൻTuesday, August 29, 2017 7:49 pm

രാജ്യത്തേക്കുള്ള വിദേശികളുടെ കുടിയേറ്റം സംബന്ധിച്ച കാര്യങ്ങളിലെ ആശങ്ക ജർമ്മൻ പൗരന്മാർക്കിടയിൽ കുറഞ്ഞു വരുന്നു

ബെർലിൻ: രാജ്യത്തേക്കുള്ള വിദേശികളുടെ കുടിയേറ്റം സംബന്ധിച്ച കാര്യങ്ങളിലെ ആശങ്ക ജർമ്മൻ പൗരന്മാർക്കിടയിൽ കുറഞ്ഞു വരുന്നു. 2016ല്‍ കുടിയേറ്റക്കാർ തങ്ങളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും തട്ടിയെടുക്കും എന്നതടക്കമുള്ള ആശങ്കയുണ്ടായിരുന്നത് 83 ശതമാനം പേര്‍ക്കാണെങ്കില്‍ നിലവില് ഇത് 56 ശതമാനം പേര്‍ക്കു മാത്രമാണ്.

24 രാജ്യങ്ങളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. മൊത്തം 27,500 പേരെ സർവ്വേയ്ക്ക് വിധേയരാക്കിയ പഠനത്തിൽ ഓസ്ട്രിയ, സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ്, യുഎസ് എന്നിവിടങ്ങളിലുള്ള ജനങ്ങൾ തങ്ങളുടെ രാജ്യത്തേക്കുള്ള വിദേശികളുടെ കാര്യത്തിൽ വലിയ ആശങ്ക പ്രകടിപ്പിക്കുന്നതായി കണ്ടെത്തി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x