Currency

മിനിമം വേതന നിയമം ഗുണകരമാകുന്നു: ചെറുകിട ജോലികള്‍ സ്ഥിരപ്പെടുന്നു

സ്വന്തം ലേഖകൻSaturday, April 22, 2017 2:34 pm

നിയമം വരും മുന്‍പ് ചെറിയ ശമ്പളം മാത്രമായിരുന്ന ഏകദേശം 110,000 ജോലികളാണ് നിയമം വന്ന ശേഷം സ്ഥിരം വരുമാനമുള്ള ജോലികളായി മാറിയത്

ബർലിൻ: മിനിമം വേജ് ലോ ജർമ്മനിയിൽ ചെറുകിട ജോലികൾ സ്ഥിരജോലികളായി മാറാൻ ഇടയാക്കുന്നതായി റിപ്പോർട്ട്. നിയമം വരും മുന്‍പ് ചെറിയ ശമ്പളം മാത്രമായിരുന്ന ഏകദേശം 110,000 ജോലികളാണ് നിയമം വന്ന ശേഷം സ്ഥിരം വരുമാനമുള്ള ജോലികളായി മാറിയത്.  ഇതിൽ ഭൂരിപക്ഷവും ഗുണകരമായത് സ്ത്രീകൾക്കാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

മണിക്കൂറില്‍ 5 യൂറോ മുതല്‍ 10 യൂറോ വരെയാണ് ഇത്തരം ജോലികള്‍ക്ക് മുന്‍പ് ലഭിച്ചിരുന്ന പ്രതിഫലം. മിനിമം വേതന നിയമ പ്രകാരം ഇത് 8.84 യൂറോയായി. റീട്ടെയ്ല്‍ മേഖല മുതല്‍ ആരോഗ്യ പരിപാലന രംഗവും വീട്ടുജോലികളും വരെ ഇത് ഗുണകരമായിട്ടുണ്ട്. 

2 വര്‍ഷം മുന്‍പാണ് ജർമ്മനിയിൽ മിനിമം വേതന നിയമം പ്രാബല്യത്തിൽ വന്നത്. വിരമിച്ചവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വരെ ഇത് ഗുണകരമാകുന്നതായാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എംപ്ലോയിമെന്റ് റിസർച്ചിന്റെ റിപ്പോർട്ടിൽ പറയുന്നത്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x