Currency

ജര്‍മനിയിലെത്തുന്ന അഭയാര്‍ഥികളില്‍ ക്രിസ്ത്യന്‍ മതത്തിലേക്കു മാറാനുള്ള പ്രവണത വര്‍ധിക്കുന്നു

സ്വന്തം ലേഖകൻSunday, December 11, 2016 10:32 am

ജര്‍മനിയിലെത്തുന്ന മുസ്ലിം മത വിശ്വാസികളായ അഭയാര്‍ഥികള്‍ക്കിടയില്‍, ക്രിസ്ത്യന്‍ മതത്തിലേക്കു മാറാനുള്ള പ്രവണത വര്‍ധിക്കുന്നതായി റിപ്പോർട്ട്.

ബർലിൻ: ജര്‍മനിയിലെത്തുന്ന മുസ്ലിം മത വിശ്വാസികളായ അഭയാര്‍ഥികള്‍ക്കിടയില്‍, ക്രിസ്ത്യന്‍ മതത്തിലേക്കു മാറാനുള്ള പ്രവണത വര്‍ധിക്കുന്നതായി റിപ്പോർട്ട്. ഇത്തരത്തിലുള്ള മതം മാറ്റം വര്‍ധിച്ചു വരുന്നു എന്ന് ക്രിസ്ത്യന്‍ സഭാ പ്രതിനിധികളും പറയുന്നു. മിക്കവരും സംഘങ്ങളായാണ് മതം മാറ്റത്തിന് അപേക്ഷ നല്‍കുന്നത്.

ഇറാന്‍, അഫ്ഗാനിസ്ഥാന്‍, സിറിയ, എറിത്രിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ജർമനിയിൽ എത്തിയവർ ആണു ഇവരിൽ അധികവും. എന്നാല്‍, അപേക്ഷ നല്‍കിയാൽ തന്നെ ഇത് സംബന്ധിച്ച പ്രക്രിയ പൂർത്തിയാകാൻ ഏകദേശം ഒരു വര്‍ഷമെടുക്കുമെന്നാണ് റിപ്പോർട്ട്. ഈ സമയത്തിനുള്ളില്‍ മതം മാറ്റത്തിനുള്ള യഥാര്‍ഥ കാരണം പരിശോധിക്കപ്പെടണം. തീരുമാനം ഉറച്ചതാണെന്നു ബോധ്യമായാലേ മതം മാറ്റിക്കൊടുക്കൂ എന്നും പുരോഹിതര്‍ അറിയിച്ചു.

വിവേചനത്തില്‍ നിന്നു രക്ഷപെടാനും, മികച്ച ജോലി സാധ്യതകള്‍ തേടിയും മറ്റുമാണ് അഭയാർത്ഥികളിൽ ഭൂരിപക്ഷവും മതം മാറുന്നത്. എന്നാല്‍, മതം മാറിയവര്‍ അവരവരുടെ രാജ്യങ്ങളിലേക്കു മടങ്ങിയാല്‍ അതു കൂടുതല്‍ അപകടകരമാകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

12 thoughts on “ജര്‍മനിയിലെത്തുന്ന അഭയാര്‍ഥികളില്‍ ക്രിസ്ത്യന്‍ മതത്തിലേക്കു മാറാനുള്ള പ്രവണത വര്‍ധിക്കുന്നു”

  1. As the admin of this web page is working, no hesitation very rapidly
    it will be famous, due to its quality contents.

  2. Heya i am for the first time here. I came across this board and I in finding It truly useful &
    it helped me out much. I’m hoping to provide one thing back and aid others like you helped me.

Comments are closed.

Top
x