Currency

ഡല്‍ഹി സര്‍ക്കാരിന് കൂടുതല്‍ അധികാരം ആവശ്യമാണെന്ന് സുപ്രീംകോടതി

സ്വന്തം ലേഖകന്‍Wednesday, December 14, 2016 4:32 pm

ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിന് അധികാരം ഉണ്ടായിരിക്കേണ്ടത് ആവശ്യമാണെന്ന് കോടതി പറഞ്ഞു. കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കേസ് ജനുവരിയിലേയ്ക്ക് മാറ്റി.

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരുമായി അധികാരം പങ്കിടുന്നത് സംബന്ധിച്ച ഹര്‍ജിയില്‍ ഡല്‍ഹി സര്‍ക്കാരിന് അനുകൂലമായി സുപ്രീംകോടതി പരാമര്‍ശം. ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിന് അധികാരം ഉണ്ടായിരിക്കേണ്ടത് ആവശ്യമാണെന്ന് കോടതി പറഞ്ഞു. കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കേസ് ജനുവരിയിലേയ്ക്ക് മാറ്റി.

തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ഭരണം നടത്തുന്നതിന് ആവശ്യമായ അധികാരം ഇല്ലാതിരുന്നാല്‍ പ്രവര്‍ത്തിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡല്‍ഹിയുടെ ഭരണത്തില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് അധികാരം നല്‍കിക്കൊണ്ടുള്ള ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരൈ ആം ആദ്മി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി പരാമര്‍ശം. ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയായാണ് ലഫ്‌നന്റ് ഗവര്‍ണര്‍ നജീബ് ജങ് പ്രവര്‍ത്തിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥ നിയമനങ്ങള്‍ അടക്കമുള്ള വിഷയങ്ങളില്‍ ഡല്‍ഹി സര്‍ക്കാരിന്റെ പ്രധാനപ്പെട്ട തീരുമാനങ്ങളെ ലഫ്റ്റനന്റ് ഗവര്‍ണര്‍ എതിര്‍ക്കുന്നതായും കേന്ദ്രസര്‍ക്കാരിന്റെ പിണിയാളായാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നുമാണ് ഡല്‍ഹി സര്‍ക്കാരിന്റെ ആരോപണം.

എന്നാല്‍, ഡല്‍ഹി ഒരു സംസ്ഥാനമല്ലെന്നും ഡല്‍ഹിയുടെ ഭരണനിര്‍വ്വഹണത്തില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് പ്രത്യേക അധികാരമുണ്ടെന്നുമാണ് ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ വാദിച്ചത്. ഡല്‍ഹിയുടെ ഭരണത്തലവന്‍ ലഫ്റ്റനന്റ് ഗവര്‍ണറാണെന്നും അതിനാല്‍ സര്‍ക്കാര്‍ തീരുമാനങ്ങളില്‍ അദ്ദേഹത്തിന്റെ അനുമതി ആവശ്യമാണെന്നും ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

16 thoughts on “ഡല്‍ഹി സര്‍ക്കാരിന് കൂടുതല്‍ അധികാരം ആവശ്യമാണെന്ന് സുപ്രീംകോടതി”

  1. Hi, everything is going nicely here and ofcourse every one is
    sharing data, that’s genuinely excellent, keep up writing.

  2. Chas says:

    If you are going for most excellent contents like myself, only pay a quick visit
    this site everyday since it offers feature
    contents, thanks

  3. Abe says:

    You ought to be a part of a contest for one of the highest quality websites on the web.
    I will highly recommend this blog!

  4. Jamaal says:

    For hottest information you have to pay a visit world wide web and on web I found this web page as a best
    website for most recent updates.

  5. Hi there! This is my first comment here so I just wanted to give a quick shout out and tell you I
    genuinely enjoy reading through your articles. Can you recommend
    any other blogs/websites/forums that cover the same subjects?
    Thanks a ton!

Comments are closed.

Top
x