
ജിദ്ദ: അറുപതില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ബന്ധിത വേജ് പ്രൊട്ടക്ഷന്‍ സംവിധാനം നടപ്പില്‍ വരുത്താന്‍ തീരുമാനം. ലേബര്‍ ആന്‍ഡ് സോഷ്യല്‍ ഡെവലപ്മെന്റ് മന്ത്രാലയത്തിന്റേതാണ് തീരുമാനം. ഓഗസ്റ്റ് മുതല്‍ സംവിധാനം പ്രാബല്യത്തിലാക്കാനാണ് തീരുമാനം.
Nomination online for 12th Garshom International Awards click here
പദ്ധതിയുടെ പതിനൊന്നാമത്തെ ഘട്ടത്തിലാണ് അറുപതില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വേജ് പ്രൊട്ടക്ഷന്‍ സംവിധാനം നടപ്പിലാക്കാനുള്ള തീരുമാനം. ഏഴായിരത്തിലധികം സ്ഥാപനങ്ങളും 481,000-ലധികം ജീവനക്കാരും ഇതില്‍ ഉള്‍പ്പെടുമെന്ന് മന്ത്രാലയം വക്താവ് ഖാലിദ് അബ്ബാ അല്‍ ഖെയ്ല്‍ വ്യക്തമാക്കി. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് സ്ഥാപനം കൃത്യമായി ശമ്പളം നല്‍കുന്നുണ്ടോയെന്ന് പദ്ധതി വഴി ഉറപ്പാക്കുമെന്ന് ട്വിറ്റര്‍ വഴി വക്താവ് വെളിപ്പെടുത്തി.
ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങളില്‍ നിന്ന് ഒരു ജീവനക്കാരന് മൂവായിരം റിയാല്‍ എന്ന തോതില്‍ പിഴ ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്. കൂടാതെ മന്ത്രാലയം വഴി സ്ഥാപനത്തിന് നല്‍കി വരുന്ന സേവനങ്ങള്‍ റദ്ദാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.