Currency

ജർമ്മൻ നഗരങ്ങളിൽ വായുമലിനീകരണം രൂക്ഷമാകുന്നു

സ്വന്തം ലേഖകൻWednesday, February 1, 2017 7:54 pm

57 ശതമാനം ജർമ്മൻ തെരുവുകളിലും നൈട്രജന്‍ ഡയോക്സൈഡിന്റെ അളവ് അപകടകരമാം വിധം ഉയരത്തിലാണ്.

ബർലിൻ: ജര്‍മന്‍ നഗരങ്ങളിലെ തിരക്കേറിയ പാതകളില്‍ വായു മലിനീകരണം അപകടകരമാംവിധം ഉയർന്നതായി റിപ്പോർട്ട്. കഴിഞ്ഞ വര്‍ഷത്തെ വിവരങ്ങള്‍ അടിസ്ഥാനമാക്കി തയാറാക്കിയ റിപ്പോർട്ട് പ്രകാരം 57 ശതമാനം ജർമ്മൻ തെരുവുകളിലും നൈട്രജന്‍ ഡയോക്സൈഡിന്റെ അളവ് അപകടകരമാം വിധം ഉയരത്തിലാണ്.

ക്യുബിക് മീറ്ററിന് നാല്‍പ്പത് മൈക്രോഗ്രാമാണ് നൈട്രജന്‍ ഡയോക്സൈഡിന്റെ അനുവദനീയമായ അളവ്. എന്നാൽ മിക്ക നഗരങ്ങളിലും ഇതിന് മുകളിലാണ് നൈട്രജന്‍ ഡയോക്സൈഡിന്റെ അളവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഡീസൽ വാഹനങ്ങളാണ് ഇതിന് പ്രധാന കാരണമെന്നും ഡീസൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നും റിപ്പ്പോർട്ടിൽ നിർദേശിക്കുന്നു.

അതേസമയം യൂറോപ്യന്‍ യൂണിയന്‍ നിശ്ചയിച്ചിരിക്കുന്നതിനെക്കാള്‍ താഴെയാണ് ജര്‍മനി നിശ്ചയിച്ചിരിക്കുന്ന പരിധി. യൂറോപ്യന്‍ നിലവാരം അനുസരിച്ചു നോക്കിയാല്‍ സ്റ്റുട്ട്ഗര്‍ട്ടില്‍ മാത്രമാണ് രാജ്യത്ത് മലിനീകരണം പരിധിക്കു മുകളിലുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x