Currency

കുടിയേറ്റക്കാരോ കുടിയേറ്റക്കാരുടെ മക്കളോ ആയവരുടെ എണ്ണത്തിൽ റെക്കോർഡ് വർധന

സ്വന്തം ലേഖകൻWednesday, August 2, 2017 10:40 pm

18.6 മില്യനാണ് വിദേശത്ത് വേരുകളുള്ള ജർമ്മൻ നിവാസികളുടെ എണ്ണം

ബര്‍ലിന്‍: കുടിയേറ്റക്കാരോ കുടിയേറ്റക്കാരുടെ മക്കളോ അയി ജർമ്മനിയിൽ കഴിയുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധന. ഫെഡറല്‍ സ്ററാറ്റിസ്ററിക്കല്‍ ഓഫീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 18.6 മില്യനാണ് വിദേശത്ത് വേരുകളുള്ള ജർമ്മൻ നിവാസികളുടെ എണ്ണം.

2015 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ മാത്രം എട്ടര ശതമാനം വര്‍ധനയാണ് ഇക്കാര്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2005നു ശേഷം ഇത്രയും ഉയര്‍ന്ന വര്‍ധന ഒരു വര്‍ഷത്തിനിടെ രേഖപ്പെടുത്തുന്നതും ഇതാദ്യമാണ്.

നിലവിൽ ജര്‍മനിയിലുള്ള ആകെ ജനസംഖ്യയിൽ അഞ്ചിലൊന്നും (22.5 ശതമാനം) കുടിയേറ്റക്കാരോ കുടിയേറ്റക്കാരുടെ മക്കളോ ആണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x