ബാംഗ്ലൂർ മാർത്തഹള്ളിയിൽ സെപ്റ്റംബർ 9 മുതൽ 14 വരെ നടക്കുന്ന ഓണം ഫെസ്റ്റിൽ ഓണ സദ്യക്കായി ഒരുക്കുന്നത് 28 കൂട്ടം വിഭവങ്ങൾ. കേരളത്തിന്റെ തനതു രുചിക്കൂട്ടുകൾ തയ്യാറാക്കുവാൻ എത്തുന്നത് കേരളത്തിൽ നിന്നുള്ള 20 പേരടങ്ങുന്ന പാചക വിദഗ്ദ്ധരാണ്. വിറക് അടുപ്പിലാണ് ഓണ സദ്യക്കുള്ള വിഭവങ്ങൾ ഓരോ ദിവസവും തയ്യാറാക്കുക. ഓണ സദ്യ വിളമ്പുന്നത് വാഴയിലയിലാണ്.
ശർക്കര വരട്ടി, ഏത്തക്ക ചിപ്സ്, കയ്പ്പക്ക ചിപ്സ്, ചീന ചിപ്സ്, ജിഞ്ചർ തേൻ സർബത്, നാരങ്ങാ അച്ചാർ, കടുമാങ്ങാ അച്ചാർ, നെല്ലിക്ക അച്ചാർ, പുളി ഇഞ്ചി, പരിപ്പ് കറി- നെയ്യ്, ഓലൻ, തോരൻ, അവിയൽ, കാളൻ, എരിശ്ശേരി, പപ്പടം, പച്ചടി, കിച്ചടി, സാമ്പാർ, രസം, പച്ചമോര്, ചോറ്, പാലട പ്രഥമൻ, പരിപ്പ് പ്രഥമൻ, അട പ്രഥമൻ, കടല പായസം, പഴം തുടങ്ങിയ 28 കൂട്ടം വിഭവങ്ങളോടെയാണ് ഓണ സദ്യ വിളമ്പുന്നത്. ഓണ സദ്യ ഒരുക്കുന്നതിനുള്ള അരിയും, പച്ചക്കറികളും, തേങ്ങയും കേരളത്തിൽ നിന്നുമാണ് ബാംഗളൂരിൽ എത്തുന്നത്.
600 പേർക്ക് ഒരേ സമയം ഓണ സദ്യ വിളമ്പുന്നതിനുള്ള സംവിധാനമാണ് ഓണം ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ 10 ശനിയാഴ്ച മുതൽ ഉച്ചക്ക് 12 മുതൽ 3.30 വരെയും, വൈകിട്ട് 7 മുതൽ 9 വരെയും ഓണ സദ്യ വിളമ്പുന്നുണ്ട്. തിരുവോണ ദിവസമായ 14 നു ഉച്ചക്കുള്ള ഓണ സദ്യയോടെയാണ് ഓണം ഫെസ്റ്റ് സമാപിക്കുന്നത്.
ചെന്നൈയിലെ കപ്പ ചക്ക കാന്താരിയുടെ സാരഥികളായ റെജി മാത്യു, ജോൺ പോൾ, അഗസ്റ്റിൻ എന്നിവരുടെ മേൽനോട്ടത്തിലാണ് ഓണം ഫെസ്റ്റിൽ ഓണ സദ്യ ഒരുക്കുന്നത്.
ഓണസദ്യ ഓണലൈനായി മുൻകൂട്ടി ബുക്ക് ചെയ്യാം. ഓൺലൈൻ ബുക്കിങ്ങിനു ഇവിടെ CLICK ചെയ്യുക .
ഓണം ഫെസ്റ്റിൽ നിന്നും ലഭിക്കുന്ന തുക 10 വർഷത്തിലധികമായി മറുനാടൻ മലയാളികൾക്കിടെയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഗർഷോം ചാരിറ്റബിൾ ഫൗണ്ടേഷന് സംഭാവനയായി നൽകും.
കൂടുതൽ വിവരങ്ങൾക്ക് 9591989324, 9035015527 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Good answer back in return of this matter with solid
arguments and explaining everything on the topic of that.
I am extremely inspired together with your writing talents and also with the structure for your blog.
Is this a paid subject or did you customize it your self?
Anyway keep up the nice quality writing, it’s uncommon to peer a great
blog like this one today..
Hi just wanted to give you a brief heads up and let you know a few of the
pictures aren’t loading correctly. I’m not sure why but I think its a linking issue.
I’ve tried it in two different internet browsers and
both show the same results.
Appreciation to my father who stated to me concerning this weblog,
this webpage is genuinely remarkable.