Currency

സൗദി അറേബ്യയുടെ വാര്‍ഷിക ബജറ്റ് വ്യാഴാഴ്ച അവതരിപ്പിക്കും

സ്വന്തം ലേഖകന്‍Tuesday, December 20, 2016 1:06 pm

റിയാദ്: അടുത്ത വര്‍ഷത്തേക്കുള്ള സൗദി അറേബ്യയുടെ വാര്‍ഷിക ബജറ്റ് വ്യാഴാഴ്ച അവതരിപ്പിക്കും. ബജറ്റിന് അനുമതി നല്‍കാനായി സല്‍മാന്‍ രാജാവിന്റെ അദ്ധ്യക്ഷതയില്‍ പ്രത്യേക മന്ത്രിസഭ യോഗം ചേരും. നടപ്പുവര്‍ഷ ബജറ്റിലെ ചെലവുകള്‍ വിലയിരുത്താനും 2017ലേക്കുള്ള ഏകവര്‍ഷ ബജറ്റ് അവതരിപ്പിക്കാനുമാണ് വ്യാഴാഴ്ച പ്രത്യേക മന്ത്രിസഭ ചേരുന്നത്. ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ സ്ഥാനമേറ്റ ശേഷമുള്ള ആദ്യ ബജറ്റാണ് ഈ ആഴ്ച അവതരിപ്പിക്കുന്നത്. ബജറ്റിലെ വിശദാംശങ്ങള്‍ ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കും.

പുതിയ ബഡ്ജറ്റില്‍ വരവില്‍ കവിഞ്ഞ ചെലവ് പ്രതീക്ഷിക്കാമെങ്കിലും കമ്മി മുമ്പ് പ്രതീക്ഷിച്ചതിനേക്കാള്‍ കുറവായിരിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം. സൗദി വിഷന്‍ 2030, ദേശീയ പരിവര്‍ത്തന പദ്ധതി 2020 എന്നിവ പുതിയ ബജറ്റില്‍ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യ വരുമാന സ്രോതസ്സ് പെട്രോളിയം ഉല്‍പന്നങ്ങളാണെങ്കിലും എണ്ണയിതര വരുമാനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതായിരിക്കും 2017ലേക്കുള്ള ബജറ്റ്. 840 ബില്യന്‍ റിയാല്‍ ചെലവും 513 ബില്യന്‍ വരവും കണക്കാക്കിയ 327 ബില്യന്‍ റിയാല്‍ കമ്മി ബജറ്റാണ് 2015 ഡിസംബറില്‍ മുന്‍ ധനകാര്യ മന്ത്രി ഡോ. ഇബ്രാഹീം അസ്സാഫ് അവതരിപ്പിച്ചത്.

വരുമാനത്തിന്റെ 73 ശതമാനം പെട്രോളിയം മേഖലയില്‍ നിന്നും ബാക്കി 27 ശതമാനം പെട്രോള്‍ ഇതര മേഖലയില്‍ നിന്നുമാണ് നടത്തു സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ തൊണ്ണൂറ് ശതമാനത്തോളം പെട്രോളിയം മേഖലയില്‍ നിന്നായിരുന്നു രാജ്യത്തിന്റെ വരുമാനം കണ്ടെത്തിയിരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “സൗദി അറേബ്യയുടെ വാര്‍ഷിക ബജറ്റ് വ്യാഴാഴ്ച അവതരിപ്പിക്കും”

  1. I read this article completely regarding the resemblance of most up-to-date and preceding
    technologies, it’s awesome article.

Comments are closed.

Top
x