Currency

സൗദിയിലേക്ക് ഫ്രീ വിസയില്‍ വരുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

സ്വന്തം ലേഖകന്‍Tuesday, June 20, 2017 8:15 am

സ്വദേശിവത്കരണവും, സാമ്പത്തിക മാന്ദ്യവും കാരണം ഭൂരിപക്ഷത്തിനും ജോലി ലഭിക്കാതെ പ്രയാസമനുഭവിക്കുന്നതാണ് നിലവിലെ സാഹചര്യം. നിലവില്‍ ഫ്രീ വിസക്കാര്‍ക് സൗദിയില്‍ ജോലി ലഭിക്കുക വളരെ പ്രയാസമാണെന്നും സൗദിയില്‍ ഉള്ളവരും നാട്ടിലുള്ളവരും സൗദിയിലെ മാറുന്ന സാമ്പത്തിക സാഹചര്യം മനസിലാക്കുന്നില്ലെന്നും സാമൂഹിക പ്രവര്‍ത്തകര്‍ വിലയിരുത്തുന്നു.

റിയാദ്: ഫ്രീ വിസയില്‍ സൗദിയിലേക്ക് വരുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഫ്രീ വിസയില്‍ വന്നവരില്‍ പലരും തൊഴില്‍ പ്രശ്‌നങ്ങളില്‍ കുടുങ്ങുന്നതായും സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. എന്‍ജിനിയറിങ് ബിരുദധാരികളാണ് ഇത്തരത്തില്‍ വരുന്നവരില്‍ അധികവും. ഇവരാണ് പ്രധാനമായും തൊഴില്‍ പ്രശ്‌നങ്ങളില്‍ കുടുങ്ങുന്നതെന്നാണ് സാമൂഹ്യ പ്രവര്‍ത്തകരുടെ നിരീക്ഷണം.

സ്വദേശിവത്കരണവും, സാമ്പത്തിക മാന്ദ്യവും കാരണം ഭൂരിപക്ഷത്തിനും ജോലി ലഭിക്കാതെ പ്രയാസമനുഭവിക്കുന്നതാണ് നിലവിലെ സാഹചര്യം. നിലവില്‍ ഫ്രീ വിസക്കാര്‍ക് സൗദിയില്‍ ജോലി ലഭിക്കുക വളരെ പ്രയാസമാണെന്നും സൗദിയില്‍ ഉള്ളവരും നാട്ടിലുള്ളവരും സൗദിയിലെ മാറുന്ന സാമ്പത്തിക സാഹചര്യം മനസിലാക്കുന്നില്ലെന്നും സാമൂഹിക പ്രവര്‍ത്തകര്‍ വിലയിരുത്തുന്നു.

നാട്ടിലാണ് ഇതിന് ശക്തമായ ബോധവത്കരണം വേണ്ടത്. ഫ്രീ വിസയില്‍ വരുന്നവരാണ് കൂടുതലും തൊഴില്‍ പ്രശ്‌നങ്ങളില്‍ പെട്ടുപോവുന്നതെന്നും സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x