
റിയാദ്: സൗദിയില്‍ ഹജ്ജ് സീസണില്‍ കുടിവെള്ളക്കുപ്പികള്‍ കാര്‍ഡ്ബോര്‍ഡ് പെട്ടികളില്‍ എത്തിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. മക്ക ഗവര്‍ണ്ണറും തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവുമായ അമീര്‍ ഖാലിദ് ഫൈസല്‍ രാജകുമാരന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് വിലക്ക്. സൗദി ഫുഡ് ആന്റ് ഡ്രഗ്സ് വിഭാഗമാണ് വിലക്കേര്‍പ്പെടുത്തിയത്.
ദൈനം ദിന വെയ്സ്റ്റുകളുടെ അളവുകള്‍ കുറക്കുന്നതിന് വേണ്ടിയാണ് പുതിയ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഫാക്ടറികള്‍ക്കും നിര്‍മ്മാതാക്കള്‍ക്കുമെതിരെയും നിയമ നടപടികള്‍ കൈക്കൊള്ളും. ഹജജ് സീസണുകള്‍ക്കായി തയ്യാറാക്കുന്ന ബോട്ടില്‍ഡ് വാട്ടറുകള്‍ എത്തിക്കുന്നതിന് നൈലോണ്‍ കവറുകള്‍ ഉപയോഗിക്കാവുന്നതാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.