Currency

ഫീസ് ഏര്‍പ്പെടുത്തിയത് കുടുംബങ്ങളെ നാട്ടിലേക്ക് അയയ്ക്കാന്‍ പ്രവാസികള്‍ നിര്‍ബന്ധിതരാവും

സ്വന്തം ലേഖകന്‍Saturday, December 24, 2016 12:11 pm

ബജറ്റ് വിശദീകരിച്ച് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ധനമന്ത്രി ഡോ മുഹമ്മദ് അല്‍ ജദ്ആനാണ് സൗദിയിലുള്ള പ്രവാസികളുടെ ആശ്രിതര്‍ക്ക് പ്രതിമാസ ഫീസ് ഏര്‍പ്പെടുത്തിയതായി പ്രഖ്യാപിച്ചത്. രണ്ടായിരത്തി ഇരുപത് വരെ ഓരോ വര്‍ഷവും നൂറ് റിയാല്‍ വീതം ഇത് വര്‍ദ്ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

റിയാദ്: സൗദിയില്‍ പ്രവാസി കുടുംബങ്ങള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തിയത് കുടുംബങ്ങളെ കൂടുതലായി നാട്ടിലേക്ക് അയയ്ക്കാന്‍ വിദേശികള്‍ നിര്‍ബന്ധിതരാവും. ബജറ്റ് വിശദീകരിച്ച് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ധനമന്ത്രി ഡോ മുഹമ്മദ് അല്‍ ജദ്ആനാണ് സൗദിയിലുള്ള പ്രവാസികളുടെ ആശ്രിതര്‍ക്ക് പ്രതിമാസ ഫീസ് ഏര്‍പ്പെടുത്തിയതായി പ്രഖ്യാപിച്ചത്. രണ്ടായിരത്തി ഇരുപത് വരെ ഓരോ വര്‍ഷവും നൂറ് റിയാല്‍ വീതം ഇത് വര്‍ദ്ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫാമിലി വിസിയില്‍ കുടുംബങ്ങളെ സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്നത് കുറയ്ക്കാനും പുതിയ തീരുമാനം കാരണമാവും. കുടുംബങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഫീസ് രണ്ടായിരത്തി പതിനേഴ് ജൂലൈ മുതലാണ് നിലവില്‍ വരിക.

അടുത്ത വര്‍ഷം മുതല്‍ പ്രതിമാസം നൂറ് റിയാല്‍ വീതം ഓരോ കുടുംബാങ്ങള്‍ക്കും ഫീസായി നല്‍കണം. അടുത്ത ജൂലൈ മുതലാണ് ഇത് നടപ്പിലാവുകയെന്ന് അറിയുന്നു. രണ്ടായിരത്തി പതെനെട്ടില്‍ പ്രതിമാസം ഇരുനൂറ് റിയാല്‍ വീതവും തൊട്ടടുത്ത വര്‍ഷം മുന്നൂറ് റിയാല്‍ വീതവും നല്‍കണം. രണ്ടായിരത്തി ഇരുപതില്‍ നാനൂറ് റിയാല്‍ വീതമാണ് ഓരോ കുടുംബാംഗത്തിനും പ്രതിമാസം നല്‍കേണ്ടി വരിക. ഭാര്യയും കുട്ടികളും സമേതം സൌദിയില്‍ താമസിക്കുന്ന സാധാരണക്കാരായ പ്രവാസികള്‍ക്ക് ഇത് വലിയ ബാധ്യതയായി തീരും.

എന്നാല്‍ കമ്പനികള്‍ സമ്പൂര്‍ണ്ണ ഫാമിലി സ്റ്റാറ്റസ് നല്‍കുന്ന പ്രവാസികള്‍ ഫീസ് വലിയ പ്രയാസം സൃഷ്ടിക്കില്ല. കുടുംബങ്ങളെ സൗദിയിലേക്ക് കൊണ്ടുവരുന്നത് കുറയ്ക്കാന്‍ തീരുമാനം കാരണമാകുമെന്നും വ്യാപാര മേഖലയില്‍ അടക്കം ഇത് പ്രതിഫലിക്കുമെന്നും സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “ഫീസ് ഏര്‍പ്പെടുത്തിയത് കുടുംബങ്ങളെ നാട്ടിലേക്ക് അയയ്ക്കാന്‍ പ്രവാസികള്‍ നിര്‍ബന്ധിതരാവും”

  1. of course like your web-site but you have to take a look at the
    spelling on quite a few of your posts. Several of
    them are rife with spelling issues and I to find it very bothersome to inform the truth on the other hand I will
    surely come back again.

  2. Hi, this weekend is good in favor of me, because this point in time i
    am reading this fantastic informative post here at my residence.

Comments are closed.

Top
x