Currency

സൗദി ഓഡിയോ വിഷ്വല്‍ നിയമാവലി ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം

സ്വന്തം ലേഖകന്‍Thursday, February 15, 2018 6:36 pm

റിയാദ്: സൗദി ഓഡിയോ വിഷ്വല്‍ നിയമാവലി ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. ആറ് വര്‍ഷമായി രാജ്യത്ത് നിലനില്‍ക്കുന്ന നിയമാവലിയുടെ ഭേദഗതിക്കാണ് സല്‍മാന്‍ രാജാവിന്റെ അദ്ധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന യോഗം അംഗീകാരം നല്‍കിയത്.

സാംസ്‌കാരിക, വാര്‍ത്താവിനിയമ മന്ത്രി ഡോ. അവ്വാദ് ബിന്‍ സാലിഹ് അല്‍അവ്വാദ് സമര്‍പ്പിച്ച കരടിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിത്. വാര്‍ത്താവിനിമയ മന്ത്രാലയത്തിന് കീഴില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഓഡിയോ വിഷ്വല്‍ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിശാലമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പുതിയ ഭേദഗതി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x