Currency

സൗദി സാംസ്‌കാരിക ആഘോഷത്തിന്റെ 31ാം വര്‍ഷ പരിപാടി നാളെ മുതല്‍

സ്വന്തം ലേഖകന്‍Tuesday, January 31, 2017 1:03 pm

റിയാദ് നഗരത്തിന്റെ കിഴക്ക് വടക്ക് ഭാഗത്ത് കിങ് ഖാലിദ് വിമാനത്തവളത്തിനോടടുത്തുള്ള ജനാദിരിയ സാംസ്‌കാരിക നഗരത്തില്‍ ഒരുക്കിയ പ്രത്യേക വില്ലേജില്‍ നടക്കുന്ന ആലോഷ പരിപാടികള്‍ സല്‍മാന്‍ രാജാവ് ഉദ്ഘാടനം ചെയ്യും.

റിയാദ്: സൗദിയുടെ സാംസ്‌കാരിക ആഘോഷത്തിന്റെ 31ാം വര്‍ഷ പരിപാടികള്‍ക്ക് നാളെ തുടക്കം. റിയാദ് നഗരത്തിന്റെ കിഴക്ക് വടക്ക് ഭാഗത്ത് കിങ് ഖാലിദ് വിമാനത്തവളത്തിനോടടുത്തുള്ള ജനാദിരിയ സാംസ്‌കാരിക നഗരത്തില്‍ ഒരുക്കിയ പ്രത്യേക വില്ലേജില്‍ നടക്കുന്ന ആലോഷ പരിപാടികള്‍ സല്‍മാന്‍ രാജാവ് ഉദ്ഘാടനം ചെയ്യും.

രാജ്യത്തിന്റെ 13 മേഖലയില്‍ നിന്നുള്ള പ്രദര്‍ശകര്‍ മേളയില്‍ സംഗമിക്കും. സൗദിയുടെ പരമ്പരാഗത നൃത്തമായ ‘അര്‍ദ സഊദിയ്യ’ ആഘോഷ പരിപാടിയില്‍ സവിശേഷ ഇനമായിരിക്കും. ബുധനാഴ്ച ഔദ്യോഗിക പരിപാടികള്‍ മാത്രമാണ് നടക്കുക. ഫെബ്രുവരി രണ്ട് മുതല്‍ അഞ്ചാം തിയതി വരെ പുരുഷന്മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള ദിവസങ്ങളാണ്.

ഫെബ്രുവരി ആറ് മുതല്‍ 17 വരെയാണ് കുടുംബങ്ങള്‍ക്കുള്ള സന്ദര്‍ശന ദിവസം. വൈകിട്ട് നാല് മുതല്‍ രാത്രി 12 വരെ സന്ദര്‍ശന സമയം നീണ്ടുനില്‍ക്കുമെന്നും സംഘാടകര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x