Currency

സൗദിയില്‍ ലോ വെയിറ്റ് ഗ്യാസ് സിലിണ്ടറുകള്‍ വരുന്നു

സ്വന്തം ലേഖകന്‍Thursday, July 20, 2017 12:37 pm

കൂടുതല്‍ സുരക്ഷിതവും ഭാരം കുറഞ്ഞതും ഉന്നത നിലവാരം പുലര്‍ത്തുന്നതുമാണ് ഇത്തരം ഗ്യാസ് സിലിണ്ടറുകള്‍. ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള ഗ്യാസ് സിലിണ്ടര്‍ താമസിയാതെ വിപണിയില്‍ വില്‍പനക്കായി എത്തും.

റിയാദ്: സൗദിയില്‍ ലോ വെയിറ്റ് ഗ്യാസ് സിലിണ്ടറുകള്‍ വിപണനത്തിനൊരുങ്ങുന്നു. കൂടുതല്‍ സുരക്ഷിതവും ഭാരം കുറഞ്ഞതും ഉന്നത നിലവാരം പുലര്‍ത്തുന്നതുമാണ് ഇത്തരം ഗ്യാസ് സിലിണ്ടറുകള്‍. ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള ഗ്യാസ് സിലിണ്ടര്‍ താമസിയാതെ വിപണിയില്‍ വില്‍പനക്കായി എത്തും.

പുതിയ സംവിധാനത്തോടെയുള്ള ഗ്യാസ് സിലിണ്ടര്‍ വിപണിയിലിറക്കുന്ന കാര്യം നാഷണല്‍ ഗ്യാസ് കമ്പനിയായ ഗാസ്‌കോയാണ് അറിയിച്ചത്. ലോ വെയിറ്റ് ഗ്യാസ് സിലിണ്ടറുകള്‍ വിപണിയിലിറക്കുന്നതിനു മുമ്പായി ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്.

Nomination online for 12th Garshom International Awards click here

നിലവില്‍ വീട്ടാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറുകള്‍ വലിയ ഭാരമുള്ളവയാണ്. ഭാരം കുറഞ്ഞ സിലിണ്ടറുകള്‍ പുറത്തിറക്കണമെന്ന ഉപഭോക്താക്കളുടെ ആവശ്യത്തെ തുടര്‍ന്നാണ് ഭാരം കുറഞ്ഞ ഗ്യാസ് സിലിണ്ടറുകള്‍ പുറത്തിറക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x