സൗദിയില്‍ വനിതാ അധ്യാപകരുടെ വാഹനങ്ങളും പെണ്‍കുട്ടികളുടെ സ്കൂള്‍ ബസുകളും സ്ത്രീകള്‍ക്ക് ഓടിക്കാം. സൗദി പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
റിയാദ്: സൗദിയില്‍ വനിതാ അധ്യാപകരുടെ വാഹനങ്ങളും പെണ്‍കുട്ടികളുടെ സ്കൂള്‍ ബസുകളും സ്ത്രീകള്‍ക്ക് ഓടിക്കാം. സൗദി പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ഗതാഗത രംഗത്തെ സ്വദേശിവല്‍ക്കരണം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള നടപടിയുടെ ഭാഗമായി വിദേശ വനിതാ ഡ്രൈവര്‍മാര്‍ക്കു ജോലി നല്കാന് ഉദ്ദേശിക്കുന്നില്ലെന്നും അതോറിറ്റി അറിയിച്ചു.
ഡ്രൈവിങ്ങില്‍ മാത്രം ഒതുങ്ങിനില്ക്കാതെ ഇതുമായി ബന്ധപ്പെട്ട കാര്‍ റെന്റല്‍ സര്‍വീസ് പോലുള്ള രംഗത്തേക്കും വനിതകള്‍ക്കു കടന്നുവരാമെന്നും അധികൃതര്‍ വ്യക്തമാക്കി. സൗദിയില്‍ സ്ത്രീകളുടെ ഡ്രൈവിങ് വിലക്ക് നീക്കിയ ഉത്തരവിനു പിന്നാലെയാണു ഇത് സംബന്ധിച്ച അധികൃതരുടെ വിശദീകരണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.