സോഷ്യല്‍ ഡെമോക്രാറ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റായിരുന്ന മാര്‍ട്ടിന്‍ ഷുല്‍സ് മത്സരിക്കും. ഐക്യകണേഠനെയാണ് മാര്‍ട്ടിന്‍ ഷുല്‍സിനെ മെര്‍കലിന്റെ എതിരാളിയായി പ്രഖ്യാപിച്ചത്.
ജര്‍മ്മനി: സെപ്തംബറില്‍ നടക്കുന്ന ചാന്‍സലര്‍ തെരഞ്ഞെടുപ്പില്‍ ആംഗല മെര്‍കലിന്റെ എതിര്‍സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. സോഷ്യല്‍ ഡെമോക്രാറ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റായിരുന്ന മാര്‍ട്ടിന്‍ ഷുല്‍സ് മത്സരിക്കും. ഐക്യകണേഠനെയാണ് മാര്‍ട്ടിന്‍ ഷുല്‍സിനെ മെര്‍കലിന്റെ എതിരാളിയായി പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പില്‍ മെര്‍കലിന്റെ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയനെ നേരിടാനുളള തയ്യാറെടുപ്പിലാണ് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി. അമേരിക്ക ലോകത്ത് ഒറ്റപ്പെടുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി പരസ്പര സഹകരണം മെച്ചപ്പെടുത്തണമെന്ന് ഷുല്‍സ് അഭിപ്രായപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.