Currency

പ്രജനന കാലത്തെ മീന്‍പിടിത്തം, യുഎഇ നിയമം കര്‍ശനമാക്കുന്നു

സ്വന്തം ലേഖകന്‍Wednesday, February 1, 2017 1:12 pm

മാര്‍ച്ച് ഒന്ന് മുതല്‍ ഏപ്രില്‍ 30 വരെ ഷേരി, സാഫി മീനുകള്‍ പിടിക്കുന്നതിനാണ് വിലക്കുള്ളത്. ഈ സമയത്ത് മീനുകള്‍ വലയില്‍ കുടുങ്ങിയാല്‍ അവയെ കടലിലേക്ക് മടക്കി എത്തിക്കണമെന്നാണ് 2015ലെ കാലാവസ്ഥാ മാറ്റ, പരിസ്ഥിതി നിയമം വ്യവസ്ഥ ചെയ്യുന്നത്.

റിയാദ്: പ്രജനന കാലത്തെ മീന്‍പിടിത്തം നിരോധിച്ച നിയമം കര്‍ശനമായി നടപ്പാക്കാന്‍ യുഎഇയില്‍ അധികൃതര്‍ ഒരുങ്ങുന്നു. മാര്‍ച്ച് ഒന്ന് മുതല്‍ ഏപ്രില്‍ 30 വരെ ഷേരി, സാഫി മീനുകള്‍ പിടിക്കുന്നതിനാണ് വിലക്കുള്ളത്. ഈ സമയത്ത് മീനുകള്‍ വലയില്‍ കുടുങ്ങിയാല്‍ അവയെ കടലിലേക്ക് മടക്കി എത്തിക്കണമെന്നാണ് 2015ലെ കാലാവസ്ഥാ മാറ്റ, പരിസ്ഥിതി നിയമം വ്യവസ്ഥ ചെയ്യുന്നത്.

നാടന്‍ മീനിനും ഇറക്കുമതി ചെയ്തവയ്ക്കും വിലക്ക് ബാധകമാണ്. നിയമത്തെക്കുറിച്ച് മീന്‍പിടിത്തക്കാരെ ബോധവത്കരിക്കാന്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന ബോധവത്കരണ കാമ്പയിന്‍ നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇതിന് ശേഷം നിയമം ശക്തമായി പ്രാബല്യത്തിലാക്കും. ബോട്ട് ലൈസന്‍സ് സസ്‌പെന്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികളാണ് നിയമ ലംഘകര്‍ക്കെതിരെ എടുക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x