Currency

​ജർമ്മനിയിൽ തെരഞ്ഞെടുപ്പിനു മുന്‍പ് സ്വവര്‍ഗ വിവാഹ ബില്‍ പാസാക്കാന്‍ എസ്.പി.ഡി

സ്വന്തം ലേഖകൻSaturday, April 1, 2017 8:36 am

ബര്‍ലിന്‍: പൊതു തെരഞ്ഞെടുപ്പിനു മുന്‍പ് സ്വവര്‍ഗാനുരാഗികളുടെ വിവാഹം നിയമവിധേയമാക്കുന്ന ബില്‍ പാസാക്കിയെടുക്കാനുള്ള നീക്കം എസ്പിഡി ഊർജ്ജിതമാക്കി. പടിഞ്ഞാറന്‍ യൂറോപ്പില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമല്ലാത്ത അപൂര്‍വം ചില രാജ്യങ്ങളിലൊന്നാണ് ജര്‍മനി. നിലവിൽ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ പാര്‍ട്ടിയായ സി ഡി യു വിന്റെ മുഖ്യ എതിരാളികളാണ് എസ്പിഡി.

എന്നിരുന്നാലും വിശാല മുന്നണി സര്‍ക്കാരിലെ പങ്കാളികളെന്ന നിലയില്‍ സ്വവര്‍ഗാനുരാഗികളുടെ വിവാഹം നിയമവിധേയമാക്കുന്നതിനു വേണ്ടി സര്‍ക്കാരിനു മേല്‍ എസ്പിഡി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.സി ഡി യുവും ബവേറിയന്‍ സഹോദര പാര്‍ട്ടിയായ സി എസ് യുവും ഈ ബില്ലിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചു വരുന്നത്.

സി ഡി യുവും സി എസ് യുവും അവരുടെ നിലപാട് മാറ്റുമെന്നു പ്രതീക്ഷിക്കുന്നതായി എസ്പിഡിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് തോമസ് ഓപ്പര്‍മാന്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x