Currency

ജർമ്മൻ ചാൻസലർ തെരഞ്ഞെടുപ്പ്: അഭിപ്രായസർവ്വേകളിൽ മെർക്കലിന് തിരിച്ചടി

സ്വന്തം ലേഖകൻWednesday, February 8, 2017 8:00 pm

യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിന്റെ മുന്‍ പ്രസിഡന്റ് മാര്‍ട്ടിന്‍ ഷൂള്‍സിനെ ഉയര്‍ത്തിക്കൊണ്ടുവന്ന സോഷ്യൻ ഡെമോക്രാറ്റിക് പാർട്ടിയുടെ തന്ത്രങ്ങൾ വിജയിക്കുന്നതായാണ് ലഭിക്കുന്ന സൂചന

ബർലിൻ: ജർമ്മൻ ചാൻസലർ തെരഞ്ഞെടുപ്പിന് മുന്നോടിയായി അടുത്തിടെ പുറത്തുവന്ന അഭിപ്രായ സർവ്വേഫലങ്ങളിൽ നിലവിലെ ചാൻസലറും ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാർത്ഥിയുമായ ആംഗെല മെർക്കലിന് തിരിച്ചടി. യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിന്റെ മുന്‍ പ്രസിഡന്റ് മാര്‍ട്ടിന്‍ ഷൂള്‍സിനെ ഉയര്‍ത്തിക്കൊണ്ടുവന്ന സോഷ്യൻ ഡെമോക്രാറ്റിക് പാർട്ടിയുടെ തന്ത്രങ്ങൾ വിജയിക്കുന്നതായാണ് ലഭിക്കുന്ന സൂചന.

ഇന്‍സയും ബില്‍ഡും ചേര്‍ന്നു നടത്തിയ സര്‍വേയില്‍, ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍-സോഷ്യല്‍ ഡെമോക്രാറ്റിക് യൂണിയന്‍ സഖ്യത്തെക്കാള്‍ ഒരു ശതമാനത്തിന്റെ മുൻതൂക്കമാണ് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളത്. സിഡിയുവിന്റെ ജനപിന്തുണ 30 ശതമാനമാണെങ്കില്‍ എസ്.പി.ഡിക്ക് 31 ശതമാനത്തിന്റെയും പിന്തുണ അഭിപ്രായസർവ്വേകളിലുണ്ട്.

എസ്.പി.ഡിയുടെ ജനപിന്തുണ നാല് ശതമാനം വർധിച്ചപ്പോൾ സി.ഡി.യു സഖ്യത്തിന്റെ ജനപ്രിയതയ്ക്ക് മൂന്ന് ശതമാനത്തിന്റെ ഇടിവാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ ഉണ്ടായിരിക്കുന്നത്. ഇതുവരെയുള്ള അഭിപ്രായ സർവ്വേകളിൽ ആദ്യമായാണ് എസ്.പി.ഡിയ്ക്ക് മുൻതൂക്കം ലഭിക്കുന്നത്. മെർക്കലിന്റെ പാർട്ടിയുടെ ജനപിന്തുണ ആകട്ടെ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലുമാണ്.

സെപ്റ്റംബര്‍ 24 നാണ് ജര്‍മനിയില്‍ പൊതുതെരഞ്ഞെടുപ്പ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x