
റിയാദ്: സൗദി വിമാനങ്ങളില്‍ ലാപ്ടോപ്പ് കൊണ്ടുപോകുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് ബ്രിട്ടന് നീക്കി. ബ്രിട്ടനിലേക്കുള്ള സൗദി വിമാനങ്ങളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഹാന്‍ഡ് ബാഗേജില്‍ കൊണ്ടുപോകുന്നതിനുള്ള വിലക്കാണ് നീക്കിയത്. റിയാദിലെ കിങ് ഖാലിദ്, ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളങ്ങളില്‍ നിന്നു പുറപ്പെടുന്ന യുകെ വിമാനങ്ങളില്‍ ലാപ്ടോപ്പും ടാബ്ലറ്റും ഉപയോഗിക്കാന്‍ അനുവദിക്കുമെന്നും സൗദി അറിയിച്ചു.
സൗദിക്കു പുറമെ, തുര്‍ക്കി, ലബനന്, ജോര്‍ദാന്‍, ഈജിപ്ത്, തുനീസിയ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുപോകുന്നതിനാണ് യുഎസും ബ്രിട്ടനും വിലക്ക് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഈ നടപടി. അതേസമയം സൗദി വിമാനങ്ങള്‍ക്കുള്ള വിലക്ക് ജൂലൈയില്‍ യുഎസ് നീക്കിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.