Currency

ഇസ്ലാമിസ്റ്റ് അനുകൂല പരാമര്‍ശം നടത്തിയ ജര്‍മന്‍ ബിഎഫ്‌വി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

സ്വന്തം ലേഖകന്‍Saturday, December 3, 2016 11:23 am

കള്ളപ്പേരിലാണ് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ ഇസ്ലാമിസ്റ്റ് അനുകൂല അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിരുന്നത്.

ബര്‍ലിന്‍: ഇസ്ലാമിസ്റ്റ് അനുകൂല പരാമര്‍ശം നടത്തിയ ജര്‍മന്‍ ഇന്റലിജന്‍സ് ഏജന്‍സി (ബിഎഫ്‌വി) ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഏജന്‍സിയുടെ ചില രേഖകള്‍ ഇയാള്‍ പുറത്തേക്ക് ചോര്‍ത്തിക്കൊടുത്തതായും സംശയിക്കുന്നു. ബി എഫ്‌വി വക്താവ് ഇതു സ്ഥിരീകരിക്കാന്‍ തയാറായിട്ടില്ല. എങ്കിലും ഇയാള്‍ ബിഎഫ്‌വിയുടെ കൊളോണ്‍ ആസ്ഥാനത്ത് ബോംബ് വയ്ക്കാന്‍ പദ്ധതിയിട്ടിരുന്നു എന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ജര്‍മന്‍ ദിനപത്രമാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

ഗുരുതരമായ എന്തെങ്കിലും ഭീഷണിയുള്ളതായി ഇതുവരെ സൂചനകളൊന്നുമില്ല എന്നാണ് വക്താവ് പ്രതികരിച്ചത്. കള്ളപ്പേരിലാണ് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ ഇസ്ലാമിസ്റ്റ് അനുകൂല അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിരുന്നത്. രഹസ്യ രേഖകള്‍ ചോര്‍ത്തിയത് ഇന്റര്‍നെറ്റ് ചാറ്റ് റൂമുകളിലൂടെയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

3 thoughts on “ഇസ്ലാമിസ്റ്റ് അനുകൂല പരാമര്‍ശം നടത്തിയ ജര്‍മന്‍ ബിഎഫ്‌വി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍”

  1. Now I am going to do my breakfast, once having my breakfast coming again to read further news.

  2. Heya i’m for the first time here. I found this board and I
    find It really useful & it helped me out much.
    I hope to give something back and help others like you aided me.

  3. Hello, its nice paragraph regarding media print, we all
    be aware of media is a great source of facts.

Comments are closed.

Top
x