ആഗോള റാങ്കിങ്ങില്‍ 42ആം റാങ്ക് നേടിയ എല്‍എംയു മ്യൂണിച്ചാണ് ജർമ്മനിയിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റി
ബെർലിൻ: ലോകത്തെ ഏറ്റവും മികച്ച നൂറ് യൂണിവേഴ്സിറ്റികളിൽ ആറ് ജര്‍മന്‍ യൂണിവേഴ്സിറ്റികളും. ആഗോള റാങ്കിങ്ങില്‍ 42ആം റാങ്ക് നേടിയ എല്‍എംയു മ്യൂണിച്ചാണ് ജർമ്മനിയിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റി. അതേസമയം കഴിഞ്ഞ തവണത്തെക്കാള്‍ രണ്ടു പടി താഴെയാണിപ്പോള്‍ എല്‍എംയുവിന്റെ സ്ഥാനം.
ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ തയാറാക്കിയ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം ഹാര്‍വാര്‍ഡിന്. മാസച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയും രണ്ടും മൂന്നും റാങ്കുകള്‍ കരസ്ഥമാക്കി. കഴിഞ്ഞ വര്‍ഷവും ഈ മൂന്നു സ്ഥാപനങ്ങള്‍ ഇതേ റാങ്കുകളില്‍ തന്നെയായിരുന്നു. ആദ്യ നൂറില്‍ 42 യൂണിവേഴ്സ്റ്റികളും യുഎസില്‍നിന്നാണ്.
ജര്‍മനിയിലെ ഹെയല്ഡല്ബര്ഗ് യൂണിവേഴ്സിറ്റി അമ്പത്തൊന്നാം സ്ഥാനത്തും ബര്‍ലിനിലെ ഹംഡോള്ട്ട് യൂണിവേഴ്സിറ്റി അറുപതാം സ്ഥാനത്തുമാണ്. ഫ്രീ യൂണിവേഴ്സിറ്റി 61~70 റാങ്കിലേക്ക് ഉയര്‍ന്നപ്പോള്‍ മ്യൂണിച്ചിലെ ടെക്നിക്കില്‍ യൂണിവേഴ്സിറ്റി 61~70 റാങ്കിലേക്ക് താഴ്ന്നു. ആര്ഡബ്ള്യുടിഎച്ച് ആച്ചെന്‍ യൂണിവേഴ്സിറ്റി 91~100 റേഞ്ചിലാണെത്തിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.