Currency

പൊതുഗതാഗത പദ്ധതി; മക്കയില്‍ നിര്‍മാണം ഉടന്‍ ആരംഭിക്കും

സ്വന്തം ലേഖകന്‍Monday, February 13, 2017 11:54 am

പുതിയ റോഡുകളും, റെയില്‍ പാതകളും, തുരങ്കങ്ങളും ഉള്‍ക്കൊള്ളുന്ന പൊതുഗതാഗത പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. പദ്ധതി പല ഘട്ടങ്ങളായാണ് നടപ്പിലാക്കുന്നത്.

മക്ക: പുതിയ റോഡുകളും, റെയില്‍ പാതകളും, തുരങ്കങ്ങളും ഉള്‍ക്കൊള്ളുന്ന പൊതുഗതാഗത പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. പദ്ധതി പല ഘട്ടങ്ങളായാണ് നടപ്പിലാക്കുന്നത്. 2012 ലാണ് മക്കയിലെ പൊതുഗതാഗത പദ്ധതിക്ക് അന്നത്തെ ഭരണാധികാരി അബ്ദുല്ലാ രാജാവ് അംഗീകാരം നല്‍കിയത്.

അറുപത്തിരണ്ടു ബില്യണ്‍ റിയാല്‍ ചെലവ് വരുന്ന പദ്ധതിയില്‍ 3.12 ബില്യണ്‍ റിയാലാണ് ഒന്നാംഘട്ട വികസന പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവ്. മെട്രോ, എക്സ്പ്രസ് ബസുകള്‍, ഫീഡര്‍ബസുകള്‍, പുതിയ റോഡുകള്‍, ടണലുകള്‍ തുടങ്ങിയവയാണ് ഉള്ളത്. അഞ്ഞൂറ് പുതിയ ബസുകള്‍ ആദ്യഘട്ടത്തില്‍ റോഡില്‍ ഇറങ്ങും.

അതേസമയം സ്വകാര്യ മേഖലയുടെ സഹകരണത്തോടെ മക്കയില്‍ പുതിയ മെട്രോ റെയില്‍ പദ്ധതി ആരംഭിക്കാനും സല്‍മാന്‍ രാജാവ് അനുമതി നല്‍കി. ഈ പാതയെ ഹറം പള്ളിയില്‍ നിന്നും മിനായിലെ മശായിര്‍ മെട്രോ സ്റ്റെഷനുമായി ബന്ധിപ്പിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x