Currency

സന്ദര്‍ശന വിസക്കാര്‍ക്കും ആരോഗ്യ പരിരക്ഷ നിര്‍ബന്ധമാക്കി

സ്വന്തം ലേഖകന്‍Wednesday, December 21, 2016 12:59 pm

ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കാത്തവര്‍ക്കു സന്ദര്‍ശന വിസ പുതുക്കി നല്‍കില്ലന്ന് ആരോഗ്യ ഇന്‍ഷൂറന്‍സ് കൗണ്‍സില്‍ മേധാവി മുഹമ്മദ് സുലൈമാന്‍ അല്‍ഹുസൈന്‍ വ്യക്തമാക്കി. ഇതിനായി ആരോഗ്യ ഇന്‍ഷൂറന്‍സ് കൗണ്‍സിലിനേയും സൗദി ജവാസാത്തിനെയും തമ്മില്‍ ബന്ധപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.

ജിദ്ദ: സൗദിയില്‍ സന്ദര്‍ശന വിസക്കാര്‍ക്കും ആരോഗ്യ പരിരക്ഷ നിര്‍ബന്ധമാക്കി. കഴിഞ്ഞ നവംബര്‍ 13 മുതല്‍ നല്‍കിയ എല്ലാ സന്ദര്‍ശക വിസകള്‍ക്കും പുതിയ നിയമം ബാധകമായിരിക്കും. ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കാത്തവര്‍ക്കു സന്ദര്‍ശന വിസ പുതുക്കി നല്‍കില്ലന്ന് ആരോഗ്യ ഇന്‍ഷൂറന്‍സ് കൗണ്‍സില്‍ മേധാവി മുഹമ്മദ് സുലൈമാന്‍ അല്‍ഹുസൈന്‍ വ്യക്തമാക്കി. ഇതിനായി ആരോഗ്യ ഇന്‍ഷൂറന്‍സ് കൗണ്‍സിലിനേയും സൗദി ജവാസാത്തിനെയും തമ്മില്‍ ബന്ധപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.

നവംബര്‍ 13 മുതല്‍ നല്‍കിയ വിസ പുതുക്കുന്നതിനു മുമ്പ് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഉറപ്പ് വരുത്തണം. നേരത്തെ ഇന്‍ഷൂറന്‍സ് എടുത്തവരാണെങ്കില്‍ പോളിസി കാലാവധി അവാസാനിച്ചില്ലന്ന് ഉറപ്പ് വരുത്തണമെന്നും അധികൃതര്‍ അറിയിച്ചു. ആരോഗ്യ ഇന്‍ഷൂറന്‍സില്‍ നിന്നും ഹജ്ജ്, ഉംറ തീര്‍ത്ഥാടകരേയും നയതന്ത്ര ഉദ്യോഗസ്ഥരേയും രാജ്യത്ത് ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തുന്നവരെയും ഒഴിവാക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “സന്ദര്‍ശന വിസക്കാര്‍ക്കും ആരോഗ്യ പരിരക്ഷ നിര്‍ബന്ധമാക്കി”

  1. Does your blog have a contact page? I’m having problems
    locating it but, I’d like to send you an email.
    I’ve got some recommendations for your blog you might be interested in hearing.

    Either way, great blog and I look forward to seeing it
    improve over time.

  2. Hi, I do think this is an excellent blog. I stumbledupon it
    😉 I am going to revisit once again since i have book-marked it.
    Money and freedom is the greatest way to change, may you be rich and continue to help other
    people.

Comments are closed.

Top
x