നൂതന കടല്‍ജല ശുദ്ധീകരണ സംവിധാനമായ എംഇഡി ഉപയോഗിച്ച് ഉണ്ടാക്കുന്ന യൂണിറ്റ് സ്ഥാപിക്കുന്നതിനാണ് ധാരണയായത്. സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രി എന്‍ജിനീയര്‍ അബ്ദുറഹ്മാന് അല്ഫദ്ലിയും ജപ്പാന് ജല, ഊര്‍ജ കമ്പനിയായ സാസാകോറയും അറേബ്യന്‍ കമ്പനിയുമായാണ് ഒപ്പുവച്ചത്.
ജിദ്ദ: ലോകത്തിലെ ഏറ്റവും വലിയ കടല്‍ജല ശുദ്ധീകരണ യൂണിറ്റ് സൗദിയില്‍ സ്ഥാപിക്കും. നൂതന കടല്‍ജല ശുദ്ധീകരണ സംവിധാനമായ എംഇഡി ഉപയോഗിച്ച് ഉണ്ടാക്കുന്ന യൂണിറ്റ് സ്ഥാപിക്കുന്നതിനാണ് ധാരണയായത്. സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രി എന്‍ജിനീയര്‍ അബ്ദുറഹ്മാന് അല്ഫദ്ലിയും ജപ്പാന് ജല, ഊര്‍ജ കമ്പനിയായ സാസാകോറയും അറേബ്യന്‍ കമ്പനിയുമായാണ് ഒപ്പുവച്ചത്.
20 മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കാനാവുന്ന യൂണിറ്റ് ഷുഐബ ജല ശുദ്ധീകരണ കേന്ദ്രത്തിലാണ് സ്ഥാപിക്കുന്നത്. 91200 ക്യുബിക് ജലം ദിവസവും ശുദ്ധീകരിക്കാന്‍ കഴിയുന്ന യൂണിറ്റിന് 465 ദശലക്ഷം റിയാലാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. ശുഅയ്ബയില് നിന്ന് മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കൂടുതല്‍ ജലം പമ്പ് ചെയ്യുന്നതിനാണ് ഈ യൂണിറ്റ് സ്ഥാപിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.