അധികാരത്തിൽ തുടരാനായാൽ രാജ്യത്തേക്കുള്ള കുടിയേറ്റങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജർമ്മൻ ചാൻസലർ ആംഗെല മെർക്കൽ
ബെർലിൻ: അധികാരത്തിൽ തുടരാനായാൽ രാജ്യത്തേക്കുള്ള കുടിയേറ്റങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജർമ്മൻ ചാൻസലർ ആംഗെല മെർക്കൽ. പരിശീലനം സിദ്ധിച്ച പ്രൊഫഷനലുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും വിധം കുടിയേറ്റ നയത്തില്‍ മാറ്റം വരുത്തുമെന്നും മെർക്കൽ കൂട്ടിച്ചേർത്തു.
ബെർലിനിൽ നടന്ന പാര്‍ട്ടി പ്രസന്റേഷനിലാണ് മെർക്കൽ ഇക്കാര്യം വ്യക്തമാക്കിയത്. മെർക്കലിന്റെ പാർട്ടിയായ ക്രിസ്ററ്യന്‍ ഡെമോക്രാറ്റിക് യൂണിയനും ബവേറിയന്‍ സഖ്യകക്ഷിയായ ക്രിസ്റ്റ്യന്‍ സോഷ്യലിസ്റ്റ് യൂണിയനും ചേര്‍ന്ന് സ്കില്‍ഡ് എംപ്ളോയീ മൈഗ്രേഷന്‍ നിയമം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
12th Garshom International Awards online nomination Click here
രാജ്യത്തെ തൊഴിലില്ലായ്മ പൂര്‍ണമായി തുടച്ചു നീക്കുമെന്ന് മെർക്കൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിലവില്‍ അഞ്ചര ശതമാനമാണ് രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക്. തൊഴിലില്ലായ്മ ശേഷിക്കുന്നില്ല എന്നു കണക്കാക്കാന്‍ ഇത് രണ്ടര ശതമാനമായി കുറയണമെന്ന് മെർക്കൽ അഭിപ്രായപ്പെടുകയുണ്ടായി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.